https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
അടുത്തടുത്ത് നടക്കുന്ന മരണങ്ങളുടെ ദുരൂഹതയുടെ ഉള്ളറകളിലേക്ക് ആഴത്തിലിറങ്ങുന്ന ഇൻവെസ്റ്റിഗേഷനാണെന്ന സൂചന നൽകി കാനഡയിലെ ആരാധകരിൽ ആകാംക്ഷ ജനിപ്പിച്ച് ‘സി.ബി.ഐ 5: ദ് ബ്രെയ്ൻ’ മെയ് 01-ന് റിലീസ് ചെയ്യും. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഏപ്രിൽ 30-ന് രാത്രി ഡങ്കൻ കാപ്രിസ് സിനിമാസിലാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫേർ അസോസിയേഷൻ ഇന്റർനാഷണൽ കാനഡയുടെ നേതൃത്വത്തിൽ മെഗാ ഫാൻസ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
കെ മധുവിന്റെ സംവിധാനത്തിൽ അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ മമ്മൂട്ടി ‘സേതുരാമയ്യർ’ ആയി വരുമ്പോൾ പ്രേക്ഷകരെല്ലാം പ്രതീക്ഷയിലാണ്. ‘സിബിഐ’യുടെ അഞ്ചാം വരവിൽ എന്തൊക്കെയാകും എന്ന് കാത്തിരുന്നു തന്നെ കാണണം. മെയ് ഒന്ന് ഞായറാഴ്ചയാണ് ചിത്രം പ്രദർശനത്തിനെത്തുക. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ പഞ്ച് ഡയലോഗുമായി ട്രെയിലറിൽ പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയല്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്ലർ നൽകുന്ന സൂചനകൾ.
34 വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യർ 17 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുമ്പോൾ മലയാളക്കര ഒന്നടങ്കം ആ വരവിനായി കാത്തിരിക്കുകയാണ്.1988ൽ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ ആണ് ആദ്യമെത്തിയത്. 1989ൽ ‘ജാഗ്രത’ എന്ന പേരിൽ രണ്ടാംഭാഗമിറങ്ങി. 2004ൽ ‘സേതുരാമയ്യർ സി.ബി.ഐ’യും, 2005ൽ ‘നേരറിയാൻ സി.ബി.ഐ’യും എത്തി. മമ്മൂട്ടിയോടൊപ്പം ചാക്കോയായി മുകേഷും വിക്രം എന്ന കഥാപാത്രവുമായി ജഗതിയും തിരിച്ചെത്തുകയാണ്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും സേതുരാമയ്യരെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് സിനിമയുടെ നിർമാണം.
രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
www.ticketspi.com, www.yorkcinemas.ca, www.landmarkcinemas.com തുടങ്ങി തിയേറ്റർ വെബ്സൈറ്റുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ