
https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
ബുധനാഴ്ച രാത്രി വെസ്റ്റ് എഡ്മന്റൺ-നിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആൽബർട്ട ഹെൽത്ത് സർവീസസ് അറിയിച്ചു.

വെസ്റ്റ് എഡ്മന്റൺ-ലെ എറിൻഡേൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിനാണ് അഗ്നിബാധയുണ്ടായത്. എഡ്മന്റൺ ഫയർ റെസ്‌ക്യൂ സേനാംഗങ്ങൾ രാത്രി 8:10 ന് സംഭവസ്ഥലത്ത് എത്തുകയും തീ അണക്കുകയും ചെയ്തു. നാല് നിലകളുള്ള കെട്ടിടം മുഴുവനായി ഒഴിപ്പിച്ചിട്ടുണ്ടെന്നും അപകടകാരണം വ്യക്തമല്ലായെന്നും, അന്വേഷണം നടക്കുകയാണെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.
അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് നാല് പേരുടെ നില തൃപ്തികരമാണെന്നും ആൽബർട്ട ഹെൽത്ത് സർവീസസ് അറിയിച്ചു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ