November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലെ കോവിഡ് പ്രതിഷേധം: ഇന്ത്യൻ പൗരന്മാർക്ക് ഹെൽപ്പ് ലൈൻ നമ്പർ, നിർദ്ദേശങ്ങൾ നൽകി ഇന്ത്യൻ കോൺസുലേറ്റ്

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കനേഡിയൻ ഗവൺമെന്റിന്റെ വാക്‌സിൻ ഉത്തരവിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ തലസ്ഥാനമായ ഒട്ടാവയിൽ തുടരുന്നതിനിടെ, കാനഡയിലുള്ളതോ രാജ്യം സന്ദർശിക്കാൻ പോകുന്നതോ ആയ ഇന്ത്യൻ പൗരന്മാർക്ക് പാലിക്കേണ്ട നിർദ്ധേശങ്ങളും ഹെൽപ്പ് ലൈൻ നമ്പറും (+1) 6137443751 നൽകി ഇന്ത്യൻ കോൺസുലേറ്റ്. കൂടാതെ MADAD പോർട്ടൽ madad.gov.in എന്ന പോർട്ടലിൽ രജിസ്‌ട്രേഷൻ ചെയ്യാനും ഇതുമൂലം ഹൈക്കമ്മീഷന്റെയും കോൺസുലേറ്റുകളുടെയും സേവനം മികച്ച രീതിയിൽ ലഭിക്കുമെന്നും പറയുന്നു.

വടക്കേ അമേരിക്കൻ രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഈ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:

  • ഉയർന്ന രീതിയിൽ ജാഗ്രത പുലർത്തുകയും, ജാഗ്രത പാലിക്കുകയും ചെയ്യുക.
  • ഒട്ടാവ നഗരം പോലുള്ള പ്രകടനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കുക.
  • പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുക.
  • പ്രതിഷേധ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രാദേശിക മാധ്യമങ്ങളെയോ ഹെൽപ്ലൈൻ നമ്പറിലോ ബന്ധപ്പെടുക.

കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇതുവരെ, പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയാറായിട്ടില്ല, മാത്രമല്ല അവരെ ‘ഫ്രിഞ്ച് മൈനോറിറ്റി’ എന്ന് വിളിക്കുകയും ചെയ്തു. ചൊവ്വാഴ്ച പാർലമെന്റിൽ സംസാരിച്ച ട്രൂഡോ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കനേഡിയൻ തലസ്ഥാനമായ ഒട്ടാവയും ടൊറന്റോ ഉൾപ്പെടെയുള്ള നഗരങ്ങളും നിലവിൽ റോഡ് തടസ്സങ്ങൾ, പൊതുയോഗങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ നിലനിൽക്കുന്നുണ്ട്. ആയതിനാൽ പൊതുഗതാഗതം തടസപ്പെടുന്നതിനും, ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ദൗർലഭ്യത്തിനും കാരണമാകും. കൂടാതെ കാനഡയിലെ മറ്റ് പ്രധാന നഗരങ്ങളിൽ കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം. ആയതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ കോൺസുലേറ്റ്.

About The Author

error: Content is protected !!