Join for daily Canada Malayalam News
https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗത്തിൽ പടരുന്നതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഗുരുതര വ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം ഇതുവരെ 77 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വകഭേദം തിരിച്ചറിയാത്ത നിരവധി രാജ്യങ്ങളുണ്ടാകാമെന്നു ലോകാരോഗ്യസംഘടനാ മേധാവി ടെദ്രോസ് അഥാനോം ഗബ്രയേസിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒമിക്രോണിനെത്തുടർന്നുള്ള മരണങ്ങൾ കുറവാണെങ്കിലും രോഗികളുടെ എണ്ണം വർധിക്കുന്നത് ആരോഗ്യസംവിധാനങ്ങളുടെ തകർച്ചയ്ക്കു കാരണമാകുമെന്നും, വേണ്ട മുൻകരുതലുകൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ കണ്ടെത്തിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കും അയൽരാജ്യങ്ങൾക്കും മറ്റു രാജ്യങ്ങൾ യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടില്ലെന്നാണു പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
More Stories
കാനഡയിൽ XBB.1.5 ഒമിക്രോൺ സബ് വേരിയന്റ് കേസുകൾ കുതിച്ചുയരുന്നു; ജാഗ്രതയോടെ ആരോഗ്യമന്ത്രാലയം
റാൻഡം കോവിഡ് പരിശോധന കാനഡയിൽ പുനരാരംഭിക്കും: ഫെഡറൽ ഗവൺമെന്റ്
കോവിഡ്-19 : തെറ്റായവിവരങ്ങൾ വ്യാപനത്തിന് ഇടയാക്കുന്നെന്ന് ലോകാരോഗ്യ സംഘടന