Join for daily Canada Malayalam News
https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0
മലയാളി യുവതി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ അലബാമയിലാണ് ദാരുണമായ സംഭവം നടന്നത്. തിരുവല്ല സ്വദേശി മറിയം സൂസന് മാത്യു(19)വാണ് മരിച്ചത്.
രാത്രി വീട്ടിൽ എന്തോ ശബ്ദം കേട്ട് മാതാപിതാക്കളായ ബോബൻ മാത്യുവും ബിൻസിയും രണ്ട് ആൺമക്കളുടെ മുറിയിൽ എത്തി നോക്കിയെങ്കിലും ഒന്നും കാണാത്തതിനാൽ മടങ്ങി. രാവിലെ ഏഴു മണിയോടെ സൂസൻ ഉണർന്നു വരാത്തതിനാൽ മാതാപിതാക്കൾ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് രക്തം കണ്ടതും വെടിയേറ്റതാണെന്നും മനസിലായത്. തുടർന്ന് എട്ടരയോടെ പോലീസ് എത്തി മരണം സ്ഥിതീകരിച്ചു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് പെൺകുട്ടിയുടെ ശരീരത്തിലേക്ക് തുളച്ചു കയറിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇത് അപകടം ആണോ അല്ലെങ്കിൽ മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുണ്ട്. ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നഴ്സിംഗ് ജോലിയുടെ ഭാഗമായി ഈയിടെയാണ് സൂസന്റെ കുടുംബം അമേരിക്കയിൽ എത്തിയത്. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ് കൊല്ലപ്പെട്ട മറിയം. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്.
പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം കേരളത്തിലെത്തിക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഭദ്രാസന കൗൺസിൽ അംഗമാണ് ബോബൻ മാത്യു. ഭദ്രാസനത്തെ പ്രതിനിധീകരിച്ച് ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ ഒന്നര മാസത്തിനിടെ യുഎസിൽ വെടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മറിയം സൂസൻ മാത്യു. ഈ മാസം ആദ്യം ഡാലസിൽ മറ്റൊരു മലയാളി കവർച്ചക്കാരന്റെ വെടിയേറ്റ് മരിച്ചിരുന്നു. ഡാലസിൽ ബ്യൂട്ടി സപ്ലൈസ് സ്റ്റോർ നടത്തുകയായിരുന്ന സജി എന്ന സാജൻ മാത്യൂസ് (56). ഇയാളുടെ കടയിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് സജിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കോഴഞ്ചേരി സ്വദേശിയായ മാത്യൂസ് 2005ൽ കുവൈറ്റിൽ നിന്ന് യുഎസിലേക്ക് കുടിയേറിയത്. ഡാളസ് സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു.
More Stories
ഉയർന്ന വ്യാപനശേഷിയുള്ള ഫംഗസ് രോഗം അമേരിക്കയിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
കര അതിർത്തിയിലെ കനേഡിയൻമാർക്കും അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള വാക്സിനേഷൻ ആവശ്യകതകൾ യുഎസ് മെയ് 11-ന് അവസാനിപ്പിക്കും