November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമമോ? ബ്രിട്ടനിലെ തൊഴിൽ പ്രതിസന്ധി നൽകുന്ന സൂചന എന്ത്?

ഗ്യാസ് സ്റ്റേഷനുകളിൽ ഇന്ധനം എത്തിക്കാൻ ബ്രിട്ടീഷ് സർക്കാർ സൈന്യത്തെ നിയോഗിച്ചപ്പോൾ, കാനഡയിൽ ട്രക്ക് ഡ്രൈവർമാരുടെ എണ്ണത്തിൽ വരുന്ന കുറവ് ആശങ്കയോടെ ആണ് സർക്കാർ നോക്കികാണുന്നത്.

ബ്രിട്ടനിലെ തൊഴിലാളി ക്ഷാമം വിതരണ ശൃംഖലയെ ബുദ്ധിമുട്ടിലാക്കുകയും പമ്പുകളിൽ ജനങ്ങളുടെ നീണ്ട തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, സൈന്യത്തെ അയയ്ക്കുന്നത് “അധിക മുൻകരുതൽ” എന്ന നിലക്കാണെന്ന് ബ്രിട്ടീഷ് ധനകാര്യ മന്ത്രി റിഷി സുനക് പറഞ്ഞിരുന്നു. പെട്രോൾ ക്ഷാമം, പന്നിയിറച്ചി, മരുന്ന് മുതൽ പാൽ വരെ ബ്രിട്ടനിൽ ക്ഷാമം ഉണ്ടാക്കിയിരുന്നു.

“ഇത് വളരെ ഭയാനകമാണ്. ഞങ്ങൾ ഇതുവരെ ആ ഘട്ടത്തിലല്ല.”കാനഡയിൽ ഇതുപോലൊരു പ്രതിസന്ധി ഉണ്ടാകില്ലായെന്ന് ക്യൂബെക്ക് ട്രക്ക് അസോസിയേഷൻ പ്രസിഡന്റ് മാർക്ക് കാഡിയക്സ് പറഞ്ഞു. ക്യൂബെക്കിൽ മാത്രം, 2,000 മുതൽ 3,000 വരെ ട്രക്ക് ഡ്രൈവർമാരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം കാനഡയിൽ 18,000 ട്രക്ക് ഡ്രൈവർമാരുടെ ഒഴിവുണ്ട്, ട്രക്ക്, ലോജിസ്റ്റിക് മേഖലയിലെ തൊഴിൽ പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ട്രക്കിംഗ് എച്ച്ആർ കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ചുള്ള കണക്കാണിത്.

ബ്രെക്സിറ്റ് ഇമിഗ്രേഷൻ നിയമങ്ങൾ, കോവിഡ് -19 ന്റെ പ്രത്യാഘാതങ്ങൾ, മോശം തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയ മറ്റ് അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ടായതിനാലാണ് യുണൈറ്റഡ് കിംഗ്ഡത്തിൽ ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം ഉണ്ടായത്. ബ്രെക്സിറ്റ് മാറ്റിനിർത്തിയാൽ, കാനഡയിലെ ട്രക്ക് വ്യവസായാവും യുണൈറ്റഡ് കിംഗ്ഡത്തിനു സമാനമായ ചില പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

2019 -ലെ റിപ്പോർട്ട് അനുസരിച്ച്, 31 ശതമാനം ട്രക്ക് ഡ്രൈവർമാർക്ക് കുറഞ്ഞത് 55 വയസ്സ് പ്രായമുണ്ടെന്നും, അതേസമയം എല്ലാ തൊഴിൽ മേഖലകളിലും ജോലി ചെയ്യുന്ന 22 ശതമാനം 55 വയസ്സിനു മുകളിലുള്ളവരാണ്. സമീപ വർഷങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിൽ സ്രഷ്ട്ടിക്കുന്ന മേഖലയായി ഇത് മാറുമെന്നും കണക്കാക്കപ്പെടുന്നു. ചെറുപ്പക്കാരായ ഡ്രൈവർമാരെയും കൂടുതൽ സ്ത്രീകളെയും റിക്രൂട്ട് ചെയ്യുന്നതിലൂടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിക്കുമെന്ന് കാനഡയിലെ ട്രക്കിംഗ് എച്ച്ആർ സിഇഒ ആഞ്ചല സ്പ്ലിന്റർ പറഞ്ഞു.

ഈ രീതി തുടർന്നാൽ കാനഡയിൽ പ്രതി വർഷം 17,230 പുതിയ ട്രക്ക് ഡ്രൈവർമാരെ നിയമിക്കേണ്ടതായിയുണ്ട്. കാനഡയിൽ ഡ്രൈവർമാരുടെ അഭാവം ആഭ്യന്തരമായി പെട്ടന്ന് ബാധിക്കുകയില്ലെങ്കിലും സ്ഥിതി കൂടുതൽ വഷളാകുന്നത് തടയാൻ എത്രയുംവേഗം പുതിയ ട്രക്ക് ഡ്രൈവർമാരെ നിയമിച്ച് പ്രശ്നം പരിഹാക്കേണ്ടത് അത്യാവശ്യമാണ്.

About The Author

error: Content is protected !!