ഒട്ടാവ : ഇന്നുമുതൽ (2021 ജൂലൈ 5) കാനഡയിലേക്ക് പ്രവേശിക്കുന്ന രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റൈൻ ചെയ്യേണ്ടതില്ല. കാനേഡിയൻ സിറ്റിസൺസിനും പെർമനന്റ് റെസിഡൻസി ഉള്ളവർക്കുമാണ് ഈ ഇളവുകൾ ലഭിക്കുകയുള്ളൂ. എന്നാൽ വാക്‌സിൻ സ്വീകരിക്കാത്ത യാത്രക്കാർക്ക് ഇളവുകളിൽ മാറ്റമൊന്നുമില്ല.
രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർ അതിർത്തിയിലോ എയർപോർട്ടിലോ എത്തുന്നതിനുമുമ്പ് ArriveCAN ആപ്പ് വഴിയോ അല്ലെങ്കിൽ വെബ് പോർട്ടൽ വഴിയോ വാക്സിനേഷന്റെ ഡിജിറ്റൽ തെളിവ് ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ സമർപ്പിക്കണം. ArriveCAN ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലാണ് വാക്‌സിനേഷൻ ചെയ്തതിന്റെ തെളിവുകൾ സമർപ്പിക്കേണ്ടത്.
കാനഡയിലെത്തുന്നതിന് 14 ദിവസം മുൻപെങ്കിലും രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തവരെ മാത്രമാണ് പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവരായി കാനഡ സർക്കാർ പരിഗണിക്കുന്നത്. കാനഡ സർക്കാർ അഗീകാരം നൽകിയിട്ടുള്ള കോവിഡ് വാക്‌സിനുകളായ മോഡേണ, അസ്ട്രാസെനെക്ക/കൊവിഷീൽഡ്, ഫൈസർ-ബയോടെക് അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ തുടങ്ങിയ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് എടുത്ത യാത്രക്കാർക്കാണ് ഇളവുകൾ ലഭിക്കുക.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്