ഒന്റാറിയോ : ബ്രാംപ്ടണിലെ ഷോപ്പിംഗ് മാളിൽ നടന്ന ആക്രമണത്തിൽ മലയാളി യുവാവ് ആരോൺ ജോസഫ് (28) ആണ് മരണപ്പെട്ടത്. ബ്രാംപ്ടണിലെ ഒരു ഷോപ്പിംഗ് മാളിൽ സംഘട്ടനം ഉണ്ടാകുകയും ഒരു സംഘം ആളുകൾ ആരോൺ ജോസഫിനെ മർദിക്കുകയും ചെയ്തു. കൂടിനിന്നിരുന്ന ആളുകളുടെ സഹായത്തോടെ ആരോൺ ജോസഫ് കാറിൽ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും അക്രമികൾ അദ്ദേഹത്തെ പിന്തുടരുകയും പിന്നിൽ നിന്ന് ബേസ്ബോൾ ബാറ്റ് കൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു.
പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും കുറച്ചുസമയത്തിനകം മരണപ്പെടുകയും ചെയ്തു. ബേസ്ബോൾ ബാറ്റ് കൊണ്ട് തലക്കേറ്റ അടിയാണ് മരണകാരണമെന്ന് ചില സൂചനകളുണ്ട്. ബാസ്ക്കറ്റ്ബോൾ കളിയുമായി ബന്ധപെട്ടാണോ ഈ അക്രമം നടന്നതെന്ന് വ്യക്തമല്ല. ആരോണിന്റെ മരണത്തിൽ അസ്വഭാവികത ഉണ്ടെന്നും ഇതിൽ ക്രത്യമായ ഒരു അന്വേഷണം വേണമെന്നും ബന്ധുക്കളും കൂട്ടുകാരും പോലീസിനോട് ആവശ്യപെട്ടിട്ടുണ്ട്.
ബാസ്ക്കറ്റ്ബോൾ കളിക്കുന്നതും ജിമ്മിൽ ഉണ്ടായിരുന്നതുമായിരുന്നു ആരോണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ആരോണിന്റെ വിയോഗം കുടുംബങ്ങൾക്കും സൂഹൃത്തുക്കൾക്കും ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ക്വീൻ ഓഫ് ഹെവൻ കത്തോലിക്കാ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്