November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോവിഡിന് പിന്നാലെ ഭൂകമ്പവും !!! ബി സി, അലാസ്ക

അലാസ്കയുടെ തെക്കൻ തീരത്ത് ഉണ്ടായ ശക്തമായ ഭൂകമ്പം പ്രദേശവാസികളെ ഭയപ്പെടുത്തുകയും സുനാമി മുന്നറിയിപ്പുകൾക്ക് കാരണമാവുകയും ചെയ്തു. ഭൂകമ്പം 8.2 തീവ്രത രേഖപ്പെടുത്തിയതായും അലാസ്കയിലെ പെറിവില്ലെക്ക് തെക്ക് കിഴക്ക് 91 കിലോമീറ്റർ ദൂരെയാണ് ഭൂചലനമുണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. യുഎസ്ജിഎസിന്റെ കണക്കനുസരിച്ച് ഇത് സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന് 46 കിലോമീറ്റർ താഴെയാണ്.

യുഎസിലെയും കാനഡയിലെയും റെക്കോർഡുചെയ്ത ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനമാണിത്, യുഎസ്ജിഎസ് ഡാറ്റ പ്രകാരം 1965 ന് ശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പമാണിത്. നിവാസികൾക്ക് ചെറിയ നാശനഷ്ടങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

ബ്രിട്ടീഷ് കൊളംബിയയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അർദ്ധരാത്രിയി വലിയ ഭയത്തോടെയാണ് നോക്കികണ്ടത്. പുലർച്ചെ രണ്ടരയ്ക്ക് ശേഷം പ്രവിശ്യയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്നും സുനാമിക്ക് സാധ്യത ഇല്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.

ബി സി യിലെ തെക്കുള്ള കിറ്റിമാറ്റ് വില്ലേജിൽ നിന്ന് ഏകദേശം 800 പേരെ മുൻകരുതലായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി  പ്രാദേശിക ഭരണകൂടം അറിയിച്ചു.

About The Author

error: Content is protected !!