November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

സുലേഖ മൻസിൽ റിവ്യൂ ;

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ലുക്മാൻ അവറാനും അനാർക്കലി മരിക്കാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘സുലേഖ മൻസിൽ’ കാനഡയിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് കാനഡയിൽ ചിത്രം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

അതിവേഗം തന്നെ ഹാലയുടെ കല്യാണ വിശേഷങ്ങളിലേക്ക് സുലേഖ മൻസിൽ കടന്നുചെല്ലുന്നത്. മലപ്പുറത്തെ പല വീടുകളെയും പോലെ ‘സുലൈഖ മൻസിൽ’ എന്ന വീട്ടിൽ വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങൾ, ആ വീട്ടിലെ എല്ലാവരുടെയും ഒരുക്കങ്ങൾ, ആശങ്കകൾ, നിരാശകൾ ഒക്കെയാണ് ചിത്രത്തിൽ സംവിധായകൻ പകർത്തിയിരിക്കുന്നത്.

ഹാലയായി വേഷമിടുന്നത് അനാർക്കലി മരക്കാറാണ്. അമീനായി ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ലുക്മാൻ അവറാനെത്തുന്നു. ലാഗില്ലാതെ ഒരു ചെറിയ കഥ എങ്ങനെയൊക്കെ മനോഹരമായി നീട്ടിയെടുക്കാമോ അങ്ങനെ എല്ലാം ചിത്രം നേടിയെടുത്ത് അധിമനോഹരമാക്കിയിട്ടുണ്ട്. പ്രണയം, കുടുംബ ബന്ധങ്ങൾ എന്നിവയുടെ കഥ പറയുന്ന ചിത്രം മെല്ലെ ഒരു ഫീൽ ഗുഡ് ചിത്രത്തിന്റെ ട്രാക്കിലേക്കും കടന്നു ചെല്ലുന്നു.

ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, അനാർക്കലി മരക്കാർ, ഷബരീഷ് വർമ, മാമുക്കോയ, ഗണപതി,അദ്രി ജോയ്, ജോളി ചിറയത്ത്‌, അർച്ചന പത്മിനി, അമാൽഡ ലിസ്, ഷെബിൻ ബെൻസൺ,നിർമ്മൽ പാലാഴി തുടങ്ങിയ താരനിരയാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദിൻറെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൻറെ സംവിധാനവും, തിരക്കഥയും അഷ്റഫ് ഹംസയാണ് നിർവഹിച്ചിരിക്കുന്നത്. സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ സഹ നിർമാതാക്കളാണ്. വിഷ്ണു വിജയ് ആണ് സംഗീതം. മുഹ്സിൻ പെരാരി വരികൾ എഴുതിയിരിക്കുന്നു.

About The Author

error: Content is protected !!