https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ‘റോഷാക്ക്’ കാനഡയിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. പ്രഖ്യാപനം മുതൽ ഏറെ ചർച്ചചെയ്യപ്പെട്ട സിനിമയാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’. ആദ്യ പ്രദർശനത്തിന് ശേഷം മുതൽ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരങ്ങളാണ് ചിത്രം കണ്ട പ്രേക്ഷകർ പങ്കുവെയ്ക്കുന്നത്. ഭീഷ്മപർവത്തിലെ’ മൈക്കിളപ്പൻ തുടങ്ങിവച്ച ടെമ്പോയ്ക്ക് തെല്ലും കോട്ടം വരാതെയുള്ള ജൈത്രയാത്രയാണ് ‘റോഷാക്ക്’ കൂടി നടത്തിയിട്ടുള്ളത്. ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് കാനഡയിൽ പ്രദർശനത്തിലെത്തിച്ചത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ കാനഡയുടെ നേതൃത്വത്തിൽ മെഗാ ഫാൻഷോയും കാനഡയിൽ സംഘടിപ്പിച്ചിരുന്നു.
വളരെ വ്യത്യസ്‍തമായ ഒരു കഥയും അതിന്റെ പൂർണ്ണമായ തീവ്രതയോടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് നിസാം ബഷീർ എന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത്. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കഥാ സന്ദർഭങ്ങൾ സിനിമയിലുടനീളം സൃഷ്ട്ടിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ് തന്നെയാണ് മറ്റൊരു പ്രധാന ഹൈലൈറ്റ് ഒപ്പം മിഥുൻ ഒരുക്കിയ പശ്ചാത്തല സംഗീതവും എടുത്തു പറയായേണ്ടതാണ്.
മമ്മൂട്ടി ലൂക്ക് ആന്റണി ആയി അങ്ങ് നിറഞ്ഞു നിൽപ്പുണ്ട് സിനിമയിലുടനീളം. റോഷാക്കിലെ മറ്റ് സഹതാരങ്ങളുടെ പെർഫോമൻസിനെക്കുറിച്ച് പറയുമ്പോഴും ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് ബിന്ദു പണിക്കരുടെ പെർഫോമൻസാണ്. നിഗൂഢമായ അമ്മവേഷം ചെയ്ത ബിന്ദു പണിക്കർ തന്നെയാവും പ്രേക്ഷകരെ ഏറ്റവും കൂടുതൽ ഞെട്ടിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ ജഗദീഷ് എത്തുന്നത്. വളരെ മികച്ച കഥാപാത്രത്തെ തന്നെയാണ് ജഗദീഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കോട്ടയം നസീർ, ഗ്രെയ്‌സ് ആന്റണി തുടങ്ങിയവരും മികച്ച പ്രകടനമാണ് റോഷാക്കിൽ കാഴ്ചവെച്ചിരിക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും കഥയിൽ ശക്തമായ സാന്നിധ്യമറിയിക്കാൻ സാധിക്കുന്നുണ്ട് എന്നതും സിനിമയുടെ ഒരു ഹൈലൈറ്റ് തന്നെയാണ്.
കഥാപാത്രത്തോട് ചേർന്ന് സിനിമയിൽ ഉടനീളം മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത് കൂടാതെ ഇതുവരെയുള്ള സിനിമകളിൽ ഉള്ളതുപോലെയല്ല റോഷാക്കിൽ പ്രത്യക്ഷപ്പെടുന്നതെന്ന് പ്രേക്ഷകർ പറയുന്നു. സൈക്കോളജിക്കൽ ത്രില്ലർ എന്ന ജോണറിനോട് 100% നീതി പുലർത്തിയാണ് സംവിധായകൻ ചിത്രം എടുത്തിരിക്കുന്നതെന്നുമാണ് ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടൻ ആസിഫലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെല്ലാം തന്നെ തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങൾ വളരെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ