
https://chat.whatsapp.com/Ce7fzWxvzxu0N79CcsLpj4
തിയേറ്ററിൽ ആവേശമായി ദിലീപ്-അരുൺ മാസ് ആക്ഷൻ ചിത്രം ബാന്ദ്ര. എല്ലാ ഷോകളും ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. ദീപാവലി ദിനത്തിൽ കാനഡയിൽ 5 ഡോളറിൽ ഈ സിനിമ ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽചിറ.

ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധത്തിന്റെ വൈകാരികാനുഭവവും ബാന്ദ്രയിലുണ്ട്. പതിവിൽ നിന്ന് തീർത്തും വ്യത്യസ്‍തമായിട്ടാണ് ദീലീപ് ബാന്ദ്രയിൽ എത്തുന്നത്. പക്വതയാർന്ന പ്രകടനത്തിനൊപ്പം മാസുമാകുന്നു ദിലീപ്. താരാ ജാനകിയായി തമന്ന സിനിമയുടെ അടിത്തറയൊരുക്കിയിരിക്കുന്നത്. കലാഭവൻ ഷാജോൺ, ഗണേഷ് തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് ബാന്ദ്രയിൽ പുറത്തെടുത്തിരിക്കുന്നത്.
തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, രാജ്വീർ അങ്കൂർ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, മമ്ത മോഹൻദാസ്, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ