https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരുന്ന, പ്രളയം പ്രമേയമാക്കിയ ‘2018 Everyone Is A Hero’ മെയ് നാലിന് കാനഡയിൽ റിലീസ് ചെയ്യും. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് കാനഡയിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
മെയ് നാലിന് നടക്കുന്ന എക്‌സ്‌ക്ലൂസീവ് റിലീസിനോടനുബന്ധിച്ച് 101 കോംപ്ലിമെന്ററി പ്രീമിയർ ഷോ ടിക്കറ്റുകൾ പ്രേക്ഷകർക്ക് സൗജന്യമായി നൽകും. ആൽബിയോൺ സിനിമാസിൽ രാത്രി 9:45-ന് നടക്കുന്ന ‘2018’ എക്‌സ്‌ക്ലൂസീവ് റിലീസിൽ ഡോൾബി അറ്റ്‌മോസ് ആദ്യമായി ആസ്വദിക്കാനും ഇതിലൂടെ അവസരമൊരുങ്ങുകയാണ്. ആദ്യം വരുന്ന 101 പേർക്കാണ് ടിക്കറ്റുകൾ സൗജന്യമായി നൽകുന്നത്.
കേരളക്കരയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘2018 Everyone Is A Hero’ ട്രെയിലർ ആരേയും അമ്പരപ്പിക്കുന്നതാണ്. അത്ര പെർഫെക്ഷനോടെയാണ് ഒരോ ഫ്രെയിമും ഒരുക്കിയിരിക്കുന്നത്. വിഷ്വൽ ക്വാളിറ്റി, സൗണ്ട് ഇഫക്ട് തുടങ്ങിയ ടെക്നിക്കൽ വശങ്ങളുടെ കാര്യങ്ങളിൽ ചിത്രം യാതൊരു കോമ്പ്രമൈസും ചെയ്തിട്ടില്ല എന്നത് ട്രെയിലർ അടിവരയിടുന്നു.
മലയാളികളുടെ ഒത്തൊരുമയുടെ കഥപറയുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളാണ് അഭിനയിക്കുന്നത്.
അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം. ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ