November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

തിങ്കളാഴ്ച്ച മുതൽ ആൽബെർട്ടയിൽ സൈനിക നഴ്സുമാരുടെ സേവനം പ്രതീക്ഷിക്കുന്നതായി ഫെഡറൽ സർക്കാർ

ആൽബെർട്ടയിലെ ആശുപത്രികളിൽ കോവിഡ് -19 മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സൈനിക മെഡിക്കൽ ഉദ്യോഗസ്ഥർ തിങ്കളാഴ്ച ആൽബർട്ടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി, ഫെഡറൽ സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രവിശ്യയിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ സഹായിക്കാൻ കനേഡിയൻ സായുധ സേന എട്ട് ക്രിട്ടിക്കൽ കെയർ നഴ്സുമാരുടെ സംഘത്തെ അയയ്ക്കാൻ തയാറെടുക്കുന്നുവെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

“കനേഡിയൻ സായുധ സേന, കനേഡിയൻ റെഡ് ക്രോസ്, ആരോഗ്യ പ്രൊഫഷണലുകൾ എന്നിവർ കഴിഞ്ഞ 19 മാസങ്ങളിൽ ചെയ്ത സ്തുത്യർഹമായ സേവനങ്ങൾക്ക് ഞാൻ നന്ദിപറയുന്നു,ഈ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ രാജ്യമെമ്പാടുമുള്ള ജനങ്ങളെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്, ഈ കോവിഡ് -19 പകർച്ചവ്യാധിയും വ്യത്യസ്തമല്ല,” ഫെഡറൽ പബ്ലിക് സേഫ്റ്റി ആൻഡ് എമർജൻസി മന്ത്രി ബിൽ ബ്ലെയർ പറയുകയുണ്ടായി.

ആൽബർട്ടയുടെ ആരോഗ്യ പരിപാലന സംവിധാനം ആഴ്ചകളായി ബുദ്ധിമുട്ടിലാണ്, പ്രധാനമായും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആളുകളിലാണ് പ്രധാനമായും കോവിഡ് പിടിപെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വരെ, ഐ‌സി‌യുവിലെ 263 രോഗികൾ ഉൾപ്പെടെ 1,066 ആൽബെർട്ട നിവാസികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

About The Author

error: Content is protected !!