നോവ സ്കോഷ്യയയിൽ 2165 ഹെൽത്ത് കെയർ മേഖലയിൽ ഒഴിവുകളുണ്ടെന്ന് റിപ്പോർട്ടുകൾ. ഒഴിവുകൾ ഉടൻ നികത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ മേഖലകളിലെ ഒഴുവുകളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിലൂടെ മാത്രമേ അമിത ജോലിഭാരം കുറക്കാൻ കഴിയുകയുള്ളുവെന്നും പ്രവിശ്യയിലെ പാരാമെഡിക്കുകളെയും നഴ്സുമാരെയും പ്രതിനിധീകരിക്കുന്ന യൂണിയൻ പറഞ്ഞു.
നോവ സ്കോഷ്യയയിൽ ആയിരത്തിലധികം രജിസ്റ്റർ നഴ്‌സുമാരുടെയും ഇരുന്നൂറിലധികം പാരാമെഡിക്കൽ സ്റ്റാഫുകളുടെയും കുറവുകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലരും ഈ മേഖലയിലെ ജോലി ഉപേക്ഷിക്കുകയോ അല്ലെങ്കിൽ മറ്റു പ്രാവശ്യകളിലേക്ക് പുതിയ ജോലിക്കായി പോകുകയോ ചെയുന്നത് മൂലമാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തതെന്ന് പല കണക്കുകളും വ്യക്തമാക്കുന്നത്. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ വൻ വിപത്തുകൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുകളുണ്ട്. കോവിഡ് മഹാമാരി മൂലം ഈ മേഖലയിലെ ജോലി ഉപേക്ഷിക്കാൻ കാരണമായതായും പറയപ്പെടുന്നുണ്ട്.
ശാരീരികമോ മാനസികമോ ആയ കാരണങ്ങളാൽ 200 ലധികം പാരാമെഡിക്കൽ സ്റ്റാഫുകൾ ഇപ്പോൾ അവധിയിലാണെന്നും ഇത് പാരാമെഡിക്കൽ തൊഴിലാളികളുടെ 18 ശതമാനം വരുമെന്നും നോവ സ്കോഷ്യയ നഴ്സസ് യൂണിയൻ പ്രസിഡന്റ് ജാനറ്റ് ഹസൽട്ടൺ പറഞ്ഞു. നഴ്സിംഗ് ക്ഷാമം പരിഹരിക്കുന്നതിന് ഉടനടി നടപടികൾ സ്വീകരിക്കണമെന്നും ജാനറ്റ് ഓർമപ്പെടുത്തി. പ്രവിശ്യയിലെ 25 ശതമാനം നഴ്സുമാരും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജാനറ്റ് പറഞ്ഞു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു