November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കൊറോണ വാക്‌സിൻ രാജ്യത്തെ സർക്കാർ ജീവനക്കാർക്കും യാത്രക്കാർക്കും നിർബന്ധം; ഉത്തരവിറക്കി കാനഡ സർക്കാർ

പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും, സർക്കാർ ജീവനക്കാർക്കും കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമാക്കി കാനേഡിയൻ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഗവൺമെന്റിന്റെ നിർബന്ധിത വാക്സിൻ നയം ഇന്ന് പുറത്തിറക്കി – ഈ ഉത്തരവ് പ്രകാരം, പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ ഒക്ടോബർ അവസാനത്തോടെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുകയോ അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയോ ചെയ്യേണ്ടതാണ്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ജീവനക്കാർക്ക് തൊഴിൽ ഇൻഷുറൻസ് (ഇഐ) ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

വിമാനങ്ങളിലും, ട്രെയിനുകളിലും, കപ്പലുകളിലും യാത്ര ചെയ്യുന്ന പന്ത്രണ്ട് വയസ്സിന് മുകളിലുള്ള യാത്രക്കാർക്കും വാക്‌സിൻ നിർബന്ധമാണ്. ഒക്ടോബർ അവസാന വാരത്തിനു മുൻപ് ഇവർ പൂർണമായും വാക്‌സിൻ സ്വീകരിച്ചിരിക്കണം. ഫെഡറൽ കോൺട്രാക്ടർമാർ, ക്ലീനിംഗ് സ്റ്റാഫ് പോലെ, സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടുന്നതിന് പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കണം. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഏകദേശം 267,000 ജീവനക്കാർ അവരുടെ പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയെന്നുള്ള സർട്ടിഫിക്കറ്റ് ഒക്ടോബർ 29 -നകം സമർപ്പിക്കണം.

ഇതുവരെ 88 ശതമാനം ആളുകളും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് കനേഡിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധനത്തിനായി വാക്‌സിനേഷൻ പൂർണ്ണമാക്കുക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം.

About The Author

error: Content is protected !!