November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

ഇന്ത്യയുടെ തദ്ദേശ നിർമ്മിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിർമ്മാതാക്കൾ.

നേരത്തെ തന്നെ , 77.8% ഫലപ്രാപ്തി വ്യക്തമാക്കുന്ന, മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ഭാരത് ബയോടെക്ക് കേന്ദ്രസർക്കാരിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ(സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിക്ക്(എസ്.ഇ.സി.) സമർപ്പിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ എമെർജൻസി യൂസ് ലിസ്റ്റിംഗ് (ഇ.യു.എല്.) കോവാക്സിന് ലഭിക്കും.

കോവാക്സിന് എമെർജൻസി യൂസ് ലിസ്റ്റിംഗ് ലഭിക്കാൻ ആവശ്യമായ മുഴുവൻ രേഖകളും ജൂലൈ ഒൻപതിന് തന്നെ സമർപ്പിച്ചതായി ഭാരത് ബയോടെക്കിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല ട്വിറ്ററിൽ വ്യക്തമാക്കി. സമർപ്പിച്ച രേഖകളുടെ പരിശോധനാ നടപടികൾ ആരംഭിച്ചതായും ഉടൻതന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയുകയും ചെയ്യും.

About The Author

error: Content is protected !!