November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

അമേരിക്കയിൽ ഒരു വയസ്സുകാരി കാറിൽ ചൂടേറ്റു മരിച്ചു

ഒരു വയസ്സുള്ള പെൺകുട്ടി വ്യാഴാഴ്ച അവളുടെ സഹോദരങ്ങൾക്കൊപ്പം ടെക്സാസ് ഡേ കെയറിൽ പോയപ്പോളാണ് മൂന്നുമക്കളിൽ ഇളയകുട്ടി അമ്മയുടെ മറവി കാരണം മരണത്തിനിടയായത്. കുട്ടി ഏകദേശം 10 മണിക്കൂർ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കിടന്നാണ് മരണം സംഭവിച്ചത്.

ഹൂസ്റ്റണിലെ ഡേ കെയറിൽ മൂന്നു കുട്ടികളെ കൊണ്ടുപോയിവിടുന്നതിനാണ് മാതാവ് മൂന്നു പേരേയും കാറിൽ കയറ്റിയത്. രണ്ട് സീറ്റുള്ള കാറായിരുന്നു മാതാവ് ഉപയോഗിച്ചിരുന്നത്. ഇളയ കുട്ടിയെ കാറിനു പുറകിൽ ഇരുത്തി രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട മാതാവ് ഡെ കെയറിൽ 2 കുട്ടികളെ ഇറക്കുകയും ഇളയ കുട്ടിയുടെ കാര്യം ഇവർ മറന്നുപോയെന്നാണ് പറയുന്നത്.

കാറുമായി തിരികെ വീട്ടിൽ എത്തുകയും തിരിച്ച് നാലുമണിയോടെ കുട്ടികളെ തിരിച്ച് കൊണ്ടുവരുന്നതിനായി കാറുമായി ഡേ കെയറിൽ എത്തി. രണ്ടു കുട്ടികളെയാണ് ഡേ കെയറിൽ അധികൃതർ തിരികെ മാതാവിനടുക്കൽ എത്തിച്ചത്. തന്റെ ഇളയ കുട്ടി എവിടെയെന്നു തിരക്കിയപ്പോഴാണ് ഡേ കെയറിൽ ഇറക്കിയിട്ടില്ല എന്നറിയുകയും ഉടൻതന്നെ കാറിനു പുറകിൽ നോക്കിയപ്പോൾ കാറിനുള്ളിലെ കാർപെറ്റിൽ ഇളയ കുട്ടി മരിച്ചു കിടക്കുകയായിരുന്നു. പുറത്ത് താപനില 98 ഡിഗ്രിയായിരുന്നുവെന്നും എന്നാൽ രാവിലെ മുതൽ വീടിന് പുറത്തായിരുന്നു കാര് പാർക്ക് ചെയ്തിരുന്നത് അ സമയത്ത് കാറിനകത്ത് 128 ഡിഗ്രി വരെ താപനില ഉയർന്നിരിക്കാമെന്നും അങ്ങനെയാണ് കുട്ടി മരിക്കാനിടയായതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ യഥാർത്ഥ മരണകാരണം കണ്ടെത്തുന്നതിന് ഓട്ടോപ്സിക്ക് അയച്ചിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു.

ഈ വർഷം അമേരിക്കയിൽ ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ ഇരുപതായി. മാതാപിതാക്കളുടെ ശ്രദ്ധ കുറവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ഇതിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധാലുവാകേണ്ടത് അത്യാവശ്യമാണ്.

About The Author

error: Content is protected !!