November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ സ്ഥിരതാമസമയക്കിയ ഇന്ത്യക്കാരെനെതിരെ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്ത് പോലീസ്

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കാനഡയിൽ സ്ഥിരതാമസമയക്കിയ ഹോഷിയാർപൂർ സ്വദേശിക്കെതിരെ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ഹരിയാന പോലീസ് കേസെടുത്തു. 31 കാരിയായ യുവതി 2021 സെപ്റ്റംബർ 3 ന് പോലീസിൽ പരാതി നൽകിയിരുന്നു. ആറുമാസത്തെ അന്വേഷണത്തിന് ശേഷം, 376 (ബലാത്സംഗം), 420 (വഞ്ചന), 494 (ഭർത്താവിന്റെയോ ഭാര്യയുടെയോ ജീവിതകാലത്ത് വീണ്ടും വിവാഹം കഴിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കഴിഞ്ഞ ദിവസം പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. ഐപിസിയുടെ 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവയും ഉൾപ്പെടും.

2017 സെപ്റ്റംബറിൽ ഹോഷിയാർപൂർ സ്വദേശിയും കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതിയുമായി ആണ് വിവാഹം നടന്നത്. പ്രതി അവിവാഹിതനാണെന്നും വധുവിനെ വിദേശത്തേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞിരുന്നു. എന്നാൽ വിവാഹ ശേഷം, ഏകദേശം ഒരു മാസത്തോളം ഇന്ത്യയിൽ താമസിക്കുകയും പിന്നീട് കാനഡയിലേക്ക് മടങ്ങി പോകുകയും ചെയ്തു. യുവതിയെ കാനഡയിലേക്ക് കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ച് പ്രതി ബന്ധം തുടരുകയും പിന്നീട് പണം തട്ടിയെടുക്കുകയും ചെയ്തു.

വിവാഹ ബ്യൂറോ വഴിയാണ് ലുധിയാനയിലുള്ള യുവതിയെ വിവാഹം കഴിച്ചതെന്നും ആ സമയത്തും പ്രതി വിവാഹിതനായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. കാനഡയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് 24 ലക്ഷത്തോളം രൂപയാണ് ഇയാൾ യുവതിയിൽ നിന്ന് കൈക്കലാക്കിയത്. ഇതിനിടയിൽ ആദ്യഭാര്യ ഇയാൾക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിസിച്ചിരുന്നു തുടർന്ന് ലുധിയാനയിലുള്ള സ്ത്രീയെ ബന്ധപ്പെടുകയും അവളോട് എല്ലാം പറയുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസിൽ പരാതി നല്കിയത്.

About The Author

error: Content is protected !!