November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ഇമിഗ്രേഷൻ അപേക്ഷകൾ ഗണ്യമായി കൂടുന്നു, അപേക്ഷകർ പ്രതിസന്ധിയിലേക്കോ?

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ഡിസംബറിലെ കണക്കുകൾ പ്രകാരം ഐആർസിസിക്ക് 1.8 ദശലക്ഷത്തിലധികം അപേക്ഷകൾ ബാക്ക്‌ലോഗ് ഉണ്ടെന്ന് റിപ്പോർട്ട്. രണ്ട് മാസത്തിനിടെ 21,000 അപേക്ഷകളുടെ വർധനവാണുണ്ടായത്. കാനഡയിലെ ഇമിഗ്രേഷൻ അപേക്ഷകർ അവരുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ ഗണ്യമായ കാത്തിരിപ്പ് അനുഭവിക്കേണ്ടി വരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഡിസംബറിൽ 1,813,144 അപേക്ഷകളാണ് ബാക്ക്‌ലോഗ് ഉള്ളത്. എന്നാൽ ഒക്ടോബറിൽ, ഇത് 1,791,936 ആയിരുന്നു. വ്യത്യാസം അർത്ഥമാക്കുന്നത് 49 ദിവസത്തിനുള്ളിൽ 21,000 ഇമിഗ്രേഷൻ ആപ്ലിക്കേഷനുകൾ ബാക്ക്‌ലോഗ് ആയി വർദ്ധിച്ചു എന്നതാണ്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ബാക്ക്‌ലോഗിൽ വിദേശ പൗരന്മാർ, സ്ഥിര താമസക്കാർ, അന്തർദേശീയ വിദ്യാർത്ഥികൾ, താൽക്കാലിക തൊഴിലാളികൾ, സന്ദർശക വിസയിലുള്ളവർ എന്നിങ്ങനെ ഉൾപ്പെടുന്നു.

സ്ഥിര താമസ ബാക്ക്‌ലോഗ് 525,270 ഉം, താൽക്കാലിക താമസ ബാക്ക്‌ലോഗ് 819,874 ആയി ഉയർന്നു. 2021 ഒക്ടോബർ 31 വരെ, ഇൻവെന്ററിയിൽ ഏകദേശം 468,000 പൗരത്വ അപേക്ഷകൾ ഉസ്ഥിര താമസ ബാക്ക്‌ലോഗ് 525,270 ഉം, താൽക്കാലിക താമസ ബാക്ക്‌ലോഗ് 819,874 ആയി ഉയർന്നു. 2021 ഒക്ടോബർ 31 വരെ, ഇൻവെന്ററിയിൽ ഏകദേശം 468,000 പൗരത്വ അപേക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ പൗരത്വ കണക്കുകൾ ഇമിഗ്രേഷൻ വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഡിസംബറിലെ കണക്കനുസരിച്ച്, എക്‌സ്‌പ്രസ് എൻട്രി ബാക്ക്‌ലോഗ് ഒക്‌ടോബറിനെ അപേക്ഷിച്ച് 119,000-ലധികമാണ്. ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം (എഫ്‌എസ്‌ഡബ്ല്യുപി) ബാക്ക്‌ലോഗ് 51,000 ത്തിൽ നിന്നും ഡിസംബറിൽ ഏകദേശം 55,000 ആയി വർദ്ധിച്ചു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (പിഎൻപി) ബാക്ക്‌ലോഗിലും വർധനയുണ്ടായി, 38,000 ത്തിൽ നിന്നും 39,000 ആയി ഡിസംബറിൽ ഉയർന്നു.

ഒക്ടോബറിൽ 111,000-ൽ അധികം ഫാമിലി ക്ലാസ് അപേക്ഷകൾ ഉണ്ടായിരുന്നത് ഡിസംബറിൽ 105,000 ആയി കുറഞ്ഞിട്ടുണ്ട്. സ്പൗസൽ സ്പോൺസർഷിപ്പ് പോലുള്ള പ്രോഗ്രാമുകൾ ഇതിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ, അതിർത്തി നിയന്ത്രണങ്ങൾ, വിദേശത്തെ പരിമിതമായ പ്രവർത്തന ശേഷി, കോവിഡ് -19 ന്റെ ഫലങ്ങൾ എന്നിവ കാരണം ഡോക്യുമെന്റേഷൻ പ്രോസസ്സിംഗ്ന് തടസ്സങ്ങൾ സൃഷ്ടിച്ചു എന്നാണ് ഐആർസിസി വ്യക്തമാക്കുന്നത്.

About The Author

error: Content is protected !!