November 27, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

2022-ൽ റെക്കോർഡ് സ്ഥിര താമസക്കാരെ സ്വീകരിച്ച് കാനഡ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

തൊഴിൽ ക്ഷാമം നികത്താൻ 2022-ൽ 431,645 പുതിയ സ്ഥിര താമസക്കാരെ സ്വീകരിച്ചതായി കനേഡിയൻ ഗവൺമെന്റ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകളെ സ്വാഗതം ചെയ്തുവെന്ന് കാനഡ ഇമിഗ്രേഷൻ മന്ത്രാലയം അറിയിച്ചു.

2021-നെ അപേക്ഷിച്ച് 9% കൂടുതൽ ആളുകൾക്കാണ് സ്ഥിരതാമസത്തിനുള്ള അനുമതി നൽകിയതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 2025 അവസാനത്തോടെ 1.45 ദശലക്ഷം പുതിയ സ്ഥിര താമസക്കാരെ കൊണ്ടുവരാനാണ് ട്രൂഡോ സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥിര താമസാനുമതിയുള്ള ആളുകൾക്ക് സാധാരണയായി അഞ്ച് വർഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാം.

2036 ആകുമ്പോഴേക്കും കുടിയേറ്റക്കാർ കാനഡയിലെ ജനസംഖ്യയുടെ 30% വരെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഗവൺമെന്റ് 2015-ൽ അധികാരത്തിൽ വന്നതിനുശേഷം കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും പ്രായമായ ജനസംഖ്യയെ പിന്തുണയ്ക്കുന്നതിനും കുടിയേറ്റത്തെ ആശ്രയിക്കുന്നു.

എന്നാൽ ആരോഗ്യ മേഖലയിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ വിദഗ്ധ തൊഴിലാളികളുടെ കുറവ് രൂക്ഷമാണ്. പല കുടിയേറ്റക്കാരും അവർ തിരഞ്ഞെടുത്ത മേഖലയിൽ ജോലി കണ്ടെത്താൻ ഇപ്പോഴും പാടുപെടുകയാണ്, പുതിയ സ്ഥിരതാമസക്കാരുടെ എണ്ണത്തിനനുസരിച്ച് സർക്കാരിൽ നിന്നുള്ള പിന്തുണ വർദ്ധിച്ചിട്ടില്ലെന്ന് ചില സംഘടനകൾ കുറ്റപ്പെടുത്തുന്നു.

കോവിഡ് പാൻഡെമിക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം അപേക്ഷകളുടെ വർദ്ധനവ് ഇമിഗ്രേഷൻ ബാക്ക്ലോഗ് കൂടാൻ കാരണമായിട്ടുണ്ട്, എന്നാൽ പ്രോസസ്സ് ചെയ്ത ആപ്ലിക്കേഷനുകളുടെ എണ്ണം 2022 ൽ 5.2 ദശലക്ഷമായി ഉയർന്നതായി ഇമിഗ്രേഷൻ മന്ത്രാലയം അറിയിച്ചു.

About The Author

error: Content is protected !!