https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിലെ ക്യാൻമോറിനടുത്തുള്ള സ്പ്രേ ലേക്സ് റിസർവോയറിൽ മലയാളിയുടെ ബോട്ട് മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തതായി പോലീസ് അറിയിച്ചു. ബോട്ടിൽ നാല് പേർ ഉണ്ടായിരുന്നതായി ആർസിഎംപി സ്ഥിതീകരിച്ചിട്ടുണ്ട്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണെന്നും, രക്ഷപെട്ടയാളെ കാൻമോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആർസിഎംപി വാർത്താകുറിപ്പിൽ അറിയിച്ചു.
“ബോട്ടിൽ ഉണ്ടായിരുന്നവരെ തിരിച്ചറിയുന്നതിനും അടുത്ത ബന്ധുക്കളെ അറിയിക്കുന്നതിനുമായി ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലയെന്ന്,” പോലീസ് ഞായറാഴ്ച വൈകുന്നേരം പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയിലാണ് അപകടം സംഭവിച്ചതെന്നും, പ്രദേശത്ത് സെൽ ഫോണിന്റെയും റേഡിയോ കവറേജിന്റെയും അഭാവം കാരണം അപകടം അറിയാൻ കാലതാമസമുണ്ടായതായും,” സിപൽ. സൂസൻ റിക്ടർ അറിയിച്ചു.
കനനാസ്‌കിസ് എമർജൻസി സർവീസസ്, ആൽബെർട്ട കൺസർവേഷൻ ഓഫീസർമാർ, ആർസിഎംപി എന്നിവർ സംയുക്തമയിയായാണ് തിരച്ചിൽ നടത്തുന്നത്. കാൻമോറിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ തെക്ക് മാറിയാണ് സ്പ്രേ ലേക്സ് റിസർവോയർ സ്ഥിതി ചെയുന്നത്. തിങ്കളാഴ്ച രാവിലെ ആർസിഎംപിയുടെ അണ്ടർവാട്ടർ ഡൈവ് ടീമുമായി കൂടിയാലോചിച്ച് കൂടുതൽ തിരച്ചിൽ നടത്തുമെന്നും അറിയിച്ചു.
More Stories
ഒന്റാരിയോയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു
സഡ്ബറി ഏരിയയിലെ വീട്ടിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി
മിസ്സിസാഗയിൽ യുവതി കുത്തേറ്റ് മരിച്ചു; ഇന്ത്യക്കാരനെതിരെ കൊലക്കുറ്റം ചുമത്തി