https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കഴിഞ്ഞ ദിവസം ലണ്ടൻ ഒൻ്റാരിയോയിൽ ഉണ്ടായ ഹിറ്റ് ആൻഡ് റൺ അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഹാമിൽട്ടൺ റോഡിലെ ലിറ്റിൽ ഗ്രേ സ്ട്രീറ്റിൽ വെച്ച് 4.30ഓടെയാണ് അതിദാരുണമായ അപകടം സംഭവിച്ചത്. അപകടത്തിൽ കൂത്താട്ടുകുളം ചെറുവിപുത്തൻപുരയിൽ ബിനോയ് ഏബ്രഹാമിന്റെയും കുഞ്ഞുമോൾ ബിനോയിയുടെയും മകൻ ജിബിൻ സി ബിനോയ് (29) ആണ് മരിച്ചത്.
ജിബിൻ ഫാൻഷ്വാവേ കോളേജ് വിദ്യർത്ഥിയായിയായിരുന്നു. കാനഡയിൽ എത്തിയിട്ട് പത്തുമാസമേ ആകുന്നുള്ളൂ. പുലർച്ചെ 4.30ഓടെ ജിബിൻ പാർട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന്റെ ഇടയിൽ ആണ് അപകടം സംഭവിച്ചത്. ഹാമിൽട്ടൺ റോഡിലെ ലിറ്റിൽ ഗ്രേ സ്ട്രീറ്റിൽ വെച്ച് ജിബിൻ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ഒരു സെഡാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
സംശയാസ്പദമായ വാഹനം ഇരുണ്ട നിറത്തിലുള്ള സെഡാൻ ആണ് ഇടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു, കാറിന്റെ മുൻവശം, ഹുഡ്, ഗ്ലാസ് എന്നിവയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അന്വേഷണം ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. ഫോറൻസിക് ഐഡന്റിഫിക്കേഷൻ വിഭാഗത്തിലെയും ട്രാഫിക് മാനേജ്മെന്റ് യൂണിറ്റിലെയും അംഗങ്ങൾ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി ലണ്ടൻ പോലീസ് അറിയിച്ചു. പുലർച്ചെ 4:30 നും 4:45 നും ഇടയിൽ ഹാമിൽട്ടൺ റോഡിലോ ലിറ്റിൽ ഗ്രേ സ്ട്രീറ്റിലോ ഉണ്ടായിരുന്ന ഡാഷ്-ക്യാം വീഡിയോ കൈവശം ഉള്ളവരോ, അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലണ്ടൻ പോലീസ് ഡിപ്പാർട്ട്മെന്റിനെ (519) 661-5670 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് 1-800-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അറിയിച്ചു.
More Stories
ഒന്റാരിയോയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു
സഡ്ബറി ഏരിയയിലെ വീട്ടിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി
മിസ്സിസാഗയിൽ യുവതി കുത്തേറ്റ് മരിച്ചു; ഇന്ത്യക്കാരനെതിരെ കൊലക്കുറ്റം ചുമത്തി