https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡയിൽ ഉയർന്ന തോതിൽ വ്യാപിക്കുന്ന ഒമിക്രോൺ സബ്‌വേരിയന്റ് XBB.1.5 (ക്രാക്കെൻ) കേസുകൾ വർധിക്കുന്നതായി ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ തെരേസ ടാം അറിയിച്ചു. 2022 ഡിസംബർ 25 മുതൽ ജനുവരി 2 വരെയുള്ള ആഴ്ചയിൽ കാനഡയിൽ 25 ശതമാനം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിൽ XBB.1.5 കേസുകളിൽ ഏഴ് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരുന്നതെന്ന് ടാം വ്യക്തമാക്കി.
ക്രാക്കെൻ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ബൂസ്റ്റർ ഡോസ് ലഭിക്കാത്ത എല്ലാ കനേഡിയൻമാരും അത് സ്വീകരിക്കണമെന്ന് നാഷണൽ അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണിസഷൻ (NACI) ശുപാർശ ചെയ്തു. കനേഡിയൻമാരിൽ 80 ശതമാനത്തിലധികം പേർക്ക് വാക്‌സിന്റെ ആദ്യ രണ്ട് ഡോസുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ ആറ് മാസത്തിനിടെ 22 ശതമാനം പേർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് ലഭിച്ചത്.
കൂടാതെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് മൂലം രാജ്യത്തുടനീളമുള്ള ആരോഗ്യ പരിപാലന സംവിധാനങ്ങളിൽ കാര്യമായ സമ്മർദ്ദം നിലനിൽക്കുന്നുണ്ടെന്നും ടാം കൂട്ടിച്ചേർത്തു, അതായത് കോവിഡ് കേസുകൾ പെട്ടെന്ന് വർദ്ധിക്കുന്നത് ആശുപത്രികളിലും ആരോഗ്യ പ്രവർത്തകരിലും കാര്യമായ സമ്മർദ്ദം ഉണ്ടാക്കും.
More Stories
റാൻഡം കോവിഡ് പരിശോധന കാനഡയിൽ പുനരാരംഭിക്കും: ഫെഡറൽ ഗവൺമെന്റ്
കോവിഡ്-19 : തെറ്റായവിവരങ്ങൾ വ്യാപനത്തിന് ഇടയാക്കുന്നെന്ന് ലോകാരോഗ്യ സംഘടന
മാർച്ച് 21 മുതൽ മാസ്ക് നിബന്ധനകൾ ഒഴിവാക്കാനൊരുങ്ങി ഒന്റാറിയോ