ബ്രിട്ടണിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇതുവരെ 16 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഇത് കഴിഞ്ഞ ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വകഭേദമാണെന്ന് ഗവണ്മെന്റ് അധികൃതർ വ്യക്തമാക്കുന്നു.
B.1.621. എന്ന വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. എന്നാൽ ഈ വേരിയന്റിനെക്കുറിച്ച് കൂടുതൽ പഠനം അനിവാര്യമാണെന്നും ഇത് വാക്സിനുകൾ ഫലപ്രദമല്ലാതാക്കുകയോ കൂടുതൽ കഠിനമായ രോഗത്തിലേക്ക് നയിക്കുകയോ ചെയ്യുമെന്നതിന് തെളിവുകളില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കൊറോണ വ്യാപനം ബ്രിട്ടണിൽ പ്രതിദിനം വർദ്ധിച്ചുവരികയാണ്. കൂടുതൽ അപകടകാരിയായ ഡെൽറ്റ വകഭേദമാണ് വ്യാപിക്കുന്നത്. ശനിയാഴ്ച ബ്രിട്ടണിൽ 31,794 കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം കുറഞ്ഞുവന്ന സാഹചര്യത്തിലാണ് രാജ്യത്ത് നിയന്ത്രങ്ങളിൽ ഇളവ് നൽകിയത്. എന്നാൽ ഇത് വൈറസ് വ്യാപനത്തിന് കാരണമായി എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
ഒന്റാരിയോയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു