ഒട്ടാവ : ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റൺ പട്ടണത്തിൽ ചൊവ്വാഴ്ച 49.6 ഡിഗ്രി സെൽഷ്യസ് ചൂടു രേഖപ്പെടുത്തിയത് കാനഡയിലെ സർവലകാല റെക്കോർഡാണ്. ഇത്ര വലിയ ചൂട് ഒരുകാലത്തും അനുഭവിച്ചിട്ടില്ലാത്ത സിയാറ്റിലും വാൻകൂവറിലും മറ്റും പല വീടുകളിലും എസി ഇല്ല. ഇതിനിടെ, വാൻകൂവറിനു വടക്കുള്ള ചിൽകോറ്റിൻ പ്രദേശം മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മഞ്ഞുരുകി വെള്ളപ്പൊക്ക ഭീഷണിയിലാണ്.
വെള്ളിയാഴ്ച രാവിലെ വരെ ബി.സി. 700 ചതുരശ്ര കിലോമീറ്ററിലധികം വലിപ്പമുള്ള ആറ് പ്രവിശ്യയിൽ കാട്ടുതീ ഉണ്ടെന്ന് ക്ലൈമറ്റ് ആൻഡ് വൈൽഡ് ഫയർ സർവീസ് അറിയിച്ചു. ലില്ലൂട്ടിന് 100 മൈൽസ്, ബക്കിംഗ്ഹോഴ്‌സ് നദി, കരിബൂവിലെ തീപിടുത്തമുണ്ടാകുകയും, 2000 ത്തോളം ആളുകളെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് ഭേദിച്ച താപനിലയും തുടർന്നുള്ള ഇടിമിന്നലും പ്രവിശ്യയിൽ ഉടനീളം വീശിയതോടെയാണ് ഇവയെല്ലാം ആരംഭിച്ചത്.
അതിനിടെ കടുത്ത ചൂട് മൂലമുള്ള മരണ നിരക്ക് രാജ്യത്ത് കുതിച്ചുയരുകയാണ്. ഇതുവരെ 486-ലതികം പേർക്കാണ് അപ്രതീക്ഷിത മരണം സംഭവിച്ചിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ പലയിടങ്ങളിലും ശീതീകരണ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഗവണ്മെന്റ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരമാവധി വീടുകളിലും കെട്ടിടങ്ങളിലും ഉള്ളിൽ തന്നെ കഴിയണമെന്ന മുന്നറിയിപ്പാണ് സർക്കാർ നൽകിയിരിക്കുന്നത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു