November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ക്യുബെക്കിൽ ആരോഗ്യ നികുതി ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി പ്രവിശ്യ സർക്കാർ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

വാക്സിനേഷൻ എടുക്കാത്ത ക്യൂബെക്ക് നിവാസികൾ ആരോഗ്യ നികുതി നൽകേണ്ടിവരുമെന്ന് ക്യൂബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് മുന്നറിയിപ്പ് നൽകി. വരും ആഴ്ചകളിൽ കോവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ വിസമ്മതിക്കുന്ന ക്യൂബെക്ക് നിവാസികൾക്ക് പ്രവിശ്യ ആരോഗ്യ നികുതി ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

ആരോഗ്യ നികുതി എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ അതിന്റെ നികുതി എത്രയായിരിക്കുമെന്നോ പ്രവിശ്യ സർക്കാർ സൂചിപ്പിച്ചിട്ടില്ല, എന്നാൽ 50 ഡോളറോ അല്ലെങ്കിൽ 100-ഡോളറിൽ കൂടുതലോ ആകെമെന്നും സൂചനകളുണ്ട്. “വരും ആഴ്ചകളിൽ” വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് ക്യൂബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് പറഞ്ഞിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായി പ്രവർത്തിക്കാൻ ഇത് ഉപകാരപ്രദമാകുമെന്നാണ് പ്രവിശ്യ സർക്കാരിന്റെ കണക്കുകൂട്ടൽ.

10 ശതമാനം ക്യൂബെക്ക് നിവാസികൾ വാക്സിനേഷൻ എടുക്കാതെ തൽസ്ഥിതി തുടരുകയാണ്. ഇതിൽ മാറ്റം വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയാണ് പ്രവിശ്യയുടെ പ്രധാന തീരുമാനനമെന്നും ക്യൂബെക്ക് പ്രീമിയർ പറഞ്ഞു. പ്രവിശ്യയിൽ ഒമിക്രോൺ വേരിയന്റ് വ്യാപിക്കാൻ തുടങ്ങുന്നതിന് മുമ്പ് ആശുപത്രികൾ കടുത്ത ജീവനക്കാരുടെ ക്ഷാമം നേരിട്ടിരുന്നു.അതിനുവേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.

ഹെയർഡ്രെസ്സർമാർ, മറ്റ് വ്യക്തിഗത പരിചരണ സേവനങ്ങൾ എന്നിവ പോലുള്ള ബിസിനസ്സുകളിലേക്ക് പ്രവിശ്യയുടെ വാക്സിനേഷൻ പാസ്‌പോർട്ടിന്റെ ഉപയോഗം കൂടുതൽ വിപുലീകരിക്കാൻ സർക്കാർ നോക്കുകയാണെന്നും ലെഗോൾട്ട് അറിയിച്ചു.

About The Author

error: Content is protected !!