https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഗ്യാസ്, ഡീസൽ നികുതി ജൂലൈ ഒന്ന് മുതൽ ആറ് മാസത്തേക്ക് ലിറ്ററിന് 5.7 സെന്റും, 5.3 സെന്റും കുറച്ച് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്. പ്രവിശ്യയിലുടനീളം സാധാരണ ഇന്ധന വില ലിറ്ററിന് 2 ഡോളറിന് അടുത്തോ അതിന് മുകളിലോ ഉയർന്ന സാഹചര്യത്തിലാണ് ഈ നികുതിയിളവ് നിലവിൽ വരുന്നത്. ജൂണിലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രീമിയർ ഡഗ് ഫോർഡ് വാഗ്ദാനം ചെയ്ത പ്രൊവിൻഷ്യൽ ഗ്യാസ് ടാക്‌സ് കുറയ്ക്കുമെന്ന വാഗ്ദ്ധാനമാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.
ജൂലൈ 1 മുതൽ ഡിസംബർ 31 വരെ നികുതിയിളവ് നിലനിൽക്കും, ഈ നികുതിയിളവ് പ്രാബല്യത്തിൽ വരുമ്പോൾ 645 മില്യൺ ഡോളർ അധിക ചിലവ് വരുമെന്ന് സർക്കാർ അറിയിച്ചു. രാജ്യത്തിന് പുറത്തുള്ള ഘടകങ്ങളാണ് ഗ്യാസ് വിലയെ ബാധിക്കുന്നത് എന്നതിനാൽ, ദീർഘകാലത്തേക്ക് വില നിയന്ത്രിക്കാൻ പ്രവിശ്യ സർക്കാരിന് പരിധികളുണ്ട്.
ഡിസംബറിൽ നടപടി അവസാനിക്കുമ്പോൾ ഫോർഡ് കടുത്ത തീരുമാനത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും, ക്രിസ്മസിന് തൊട്ടുമുമ്പ് വില വീണ്ടും ക്രമാതീതമായി ഉയരുമെന്നും എൻ-പ്രോ ഇന്റർനാഷണലിലെ ചീഫ് പെട്രോളിയം അനലിസ്റ്റ് റോജർ മക്‌നൈറ്റ് അഭിപ്രായപ്പെട്ടു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു