https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിലെ റോജേഴ്‌സ് സേവനങ്ങൾ ഭൂരിഭാഗം ഉപഭോക്താക്കൾക്കും പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു. എന്നാൽ ചില ഉപഭോക്താക്കൾക്ക് പൂർണ്ണ സേവനം വീണ്ടെടുക്കാൻ കാലതാമസം അനുഭവപ്പെടാമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
റോജേഴ്‌സ് നെറ്റ്‌വർക്ക് തകരാർ നിരവധി മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ, ബാങ്കുകൾ, ഡെബിറ്റ് പർച്ചേസുകൾ, പാസ്‌പോർട്ട് ഓഫീസുകൾ, കാനഡയിലെ അറൈവ്ക്യാൻ ആപ്പ് എന്നിവയെ സാരമായി ബാധിച്ചു. സേവനങ്ങൾ വീണ്ടെടുക്കാൻ തുടങ്ങിയതായി കമ്പനി വെള്ളിയാഴ്ച അറിയിച്ചു.
“ഞങ്ങളുടെ നെറ്റ്‌വർക്കുകളിലെ തകരാർ പരിഹരിക്കുന്നതിൽ കമ്പനി അർത്ഥവത്തായ പ്രവർത്തനങ്ങൾ നടത്തിയെന്നും”, സേവന തടസ്സത്തിന് ക്ഷമ ചോദിക്കുന്നുവെന്നും റോജേഴ്‌സ് സിഇഒ ടോണി സ്റ്റാഫിയേരി പറഞ്ഞു.
14 മാസത്തിനിടെ റോജേഴ്‌സിന്റെ രണ്ടാമത്തെ വലിയ നെറ്റ്‌വർക്ക് തകരാറാണ് വെള്ളിയാഴ്ച ഉണ്ടായത്. കനേഡിയൻ സമ്പദ്‌വ്യവസ്ഥയും ദൈനംദിന ജീവിതവും ആശയവിനിമയ ശൃംഖലകളെയും കാര്യമായി തന്നെ നെറ്റ്‌വർക്ക് തകരാർ ബാധിച്ചിരുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു