November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

രണ്ടര ലക്ഷം കടന്ന് കോവിഡ് വാക്‌സിൻ ഓൺലൈൻ ലോട്ടറി രജിസ്‌ട്രേഷൻ

ആൽബെർട്ട : ഒരു മില്യൺ ഡോളർ സമ്മാനങ്ങളുമായി ആൽബെർട്ട കോവിഡ് വാക്സിനേഷൻ ലോട്ടറി പുറത്തിറങ്ങി. ആൽബെർട്ടയിൽ 18 വയസും അതിൽ മുകളിലുമുള്ള ആളുകൾക്ക് ഒരു മില്യൺ ഡോളർ വീതം മൂന്ന് പേർക്ക് നേടാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ആൽബെർട്ട ഗവണ്മെന്റ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്‌ ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചത്. ഇതുവരെ 250000 പേര് രജിസ്റ്റർ ചെയ്തതായി പ്രീമിയർ ജേസൺ കെന്നി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോൾ ആൽബെർട്ട നിവാസികൾക്ക് വാക്‌സിൻ എടുത്താൽ കോടീശ്വരനാകാനുള്ള  അവസരമാണ് കൈവന്നിരിക്കുന്നതെന്ന് കെന്നി  പറയുകയുണ്ടായി. ആൽബെർട്ടയിൽ 70 ശതമാനം ആളുകൾ ആദ്യ ഡോസ് സ്വീകരിച്ച് ഒരാഴ്ച കഴിയുമ്പോൾ ലോട്ടറിയുടെ  രജിസ്ട്രേഷൻ  അവസാനിക്കും. തുടർന്ന് മൂന്നാം ഘട്ട കോവിഡ് ഇളവുകൾ  ആരംഭിക്കുമ്പോൾ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.

ആദ്യ മണിക്കൂറുകളിൽ തന്നെ  56,943 എൻ‌ട്രികൾ ഉണ്ടായെന്നും വൈകുന്നേരം 4 വരെ 268,333 എൻ‌ട്രികൾ നടന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്തായാലും നിവാസികൾക്ക് ഇതൊരു സുവർണ്ണ അവസരമാണ് കൈവന്നിരിക്കുന്നത് എന്നാൽ ഫെഡറൽ ഗവൺമെന്റിനു 100  ശതമാനം വാക്‌സിനേഷൻ നടത്തുകയെന്നതാണ് പ്രധാന ലക്ഷ്യം.

ലോട്ടറിക്ക് നറുക്കെടുപ്പിൽ പങ്കെടുക്കുവാനുള്ള യോഗ്യതകൾ :

  • നറുക്കെടുപ്പിൽ പങ്കെടുക്കുന്ന സമയത്ത് ആൽബെർട്ടയിൽ താമസിക്കുന്നവരായിരിക്കണം.
  • 18 വയസും അതിൽ കൂടുതലുമുള്ള നിവാസികൾക്ക് മാത്രമേ പങ്കെടുക്കാനാകൂ.
  • അംഗീകൃത വാക്സിൻ ഒന്നാമത്തെ ഡോസ് സ്വീകരിച്ചതിന് തെളിവ് നൽകാൻ കഴിയണം.
  • ഇതിനകം ഒരു ഡോസ് സ്വീകരിച്ച ആർക്കും ലോട്ടറി നറുക്കെടുപ്പിൽ പങ്കെടുക്കാം.
  • വേറെ പ്രൊവിൻസുകളിൽ നിന്നും വാക്‌സിൻ സ്വീകരിച്ച 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആൽബെർട്ട നിവാസികൾക്ക് എ‌എച്ച്‌എസിന്(AHS) വാക്സിനേഷൻ തെളിവ് സമർപ്പിക്കുകയും മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ ലോട്ടറിയിൽ പങ്കെടുക്കാം.

About The Author

error: Content is protected !!