കാനഡ : ആൽബെർട്ട പ്രൊവിൻസിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി തടാകത്തിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ്ങിനിറങ്ങിയ കാസർഗോഡ് സ്വദേശി ഉവൈസ് മുഹമ്മദ് കാസിം (31) മുങ്ങിമരിച്ചു. ശനിയാഴ്ച ഉച്ചക്ക് നടന്ന അപകടത്തിൽ കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസും ദൃക്‌സാക്ഷികൾക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയിൽ ഉവൈസ് മുങ്ങി പ്പോവുകയായിരുന്നു.
റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെച്ചിരുന്നു. ഞാറാഴ്ച പുനഃരാരംഭിച്ച തിരച്ചിലിൽ ആണ് ഉവൈസിന്റെ മൃതദേഹം കണ്ടെത്തിയത്. ആൽബെർട്ട ഫിഷ് ആൻഡ് വൈൽഡ് ലൈഫ്, റോയൽ കനേഡിയൻ മൗണ്ട് പോലീസിന്റെ എയർ സർവീസുകളും, സേർച്ച് ആൻഡ് റെസ്ക്യൂ ഡൈവേഴ്‌സും സംയുക്തമായി ആണ് തിരച്ചിൽ നടത്തിയത്.
എഡ്‌മന്റൻ മലയാളി കമ്മ്യുണിറ്റി പ്രവർത്തനങ്ങളിലും കെഎംസിസി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഉവൈസ്. സമൂഹത്തിൽ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടായിരുന്ന ഉവൈസിന്റെ വിയോഗം കുടുംബങ്ങൾക്കും സൂഹൃത്തുക്കൾക്കും ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്