November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലെ ഭഗവദ്ഗീതാ പാർക്കിൽ നടന്ന ‘വിദ്വേഷ കുറ്റകൃത്യത്തെ’ അപലപിച്ച് ഇന്ത്യ, അന്വേഷണം പ്രഖ്യാപിച്ച് ബ്രാംപ്റ്റൺ മേയർ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലെ ഭഗവദ്ഗീത പാർക്ക് തകർത്ത സംഭവത്തെ അപലപിച്ച് ഇന്ത്യ. സാമൂഹ്യവിരുദ്ധരുടെ നടപടി വിദ്വേഷ കുറ്റകൃത്യമാണെന്നും കുറ്റക്കാർക്കെതിരെ അധികൃതർ ശക്തമായ നടപടികൾ എടുക്കുമെന്ന് കരുതുന്നതായി ഒറ്റാവയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു.

കാനഡയിലെ ബ്രാംപ്ടണിലെ ശ്രീ ഭഗവദ്ഗീത പാർക്കിലാണ് സംഭവമുണ്ടായത്. ട്രോയേഴ്സ് പാർക്ക് എന്നറിയപ്പെട്ടിരുന്ന പാർക്ക് അടുത്തിടെയാണ് പുതിയ പേരിൽ അനാച്ഛാദനം ചെയ്തത്. പാർക്കിന്റെ പേര് പരാമർശിക്കുന്ന സൈൻ-ബോർഡാണ് അക്രമികൾ തകർത്തത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചെന്ന് ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ അറിയിച്ചു. പീൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ബ്രൗൺ ട്വീറ്റ് ചെയ്തു.

ഹൈന്ദവ ക്ഷേത്രങ്ങൾക്കുനേരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ തുടർച്ചയാണ് ഇതെന്ന് കാനഡയിലെ ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യ പറഞ്ഞു. കാനഡയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കഴിഞ്ഞ ദിവസം ഹൈക്കമ്മീഷൻ പ്രത്യേക അറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ നടപടികളും വർദ്ധിച്ച് വരികയാണെന്നും ഇന്ത്യക്കാർ ജാഗരൂകരായിരിക്കണമെന്നുമായിരുന്നു അറിയിപ്പിൽ പരാമർശിച്ചിരുന്നത്. ഇത് പുറപ്പെടുവിച്ച് പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഭഗവദ്ഗീത പാർക്കിൽ ആക്രമണമുണ്ടായിരിക്കുന്നത്.

ഇന്ത്യക്കാർ ഒരു നൂറ്റാണ്ടിലേറെയായി കാനഡയിലേക്ക് കുടിയേറുകയാണ്, കൂടാതെ രാജ്യത്ത് വലിയൊരു ഇന്ത്യൻ വംശജരായ ജനസംഖ്യയുണ്ട്. കാനഡ ഇന്ന് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു പ്രിയപ്പെട്ട സ്ഥലമാണ്, 2022 ന്റെ ആദ്യ പകുതിയിൽ ഏകദേശം 60,000 വിദ്യാർത്ഥികൾ ഈ രാജ്യത്തേക്ക് പോകാൻ തിരഞ്ഞെടുത്തിരുന്നു.

About The Author

error: Content is protected !!