November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ഭവന വിപണിയിലെ മാന്ദ്യം തുടരുന്നു, ഫെബ്രുവരി മുതൽ ശരാശരി വിൽപ്പന വില 13% കുറഞ്ഞു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിലെ ഭവന വിപണിയിലെ മാന്ദ്യം മെയ്-ജൂൺ മാസത്തിലും തുടരുന്നു. മെയ് മാസത്തിൽ വിറ്റ കനേഡിയൻ വീടിന്റെ ശരാശരി വില 711,000-ഡോളറായി കുറഞ്ഞെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 100,000-ലധികം ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ (CREA) കണക്കനുസരിച്ച്, മെയ് മാസത്തിൽ വിറ്റഴിച്ച വീടുകളുടെ എണ്ണം ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞു.

കോവിഡ്-19 പാൻഡെമിക്കിന് മുമ്പുള്ള നിലയിലേക്ക് വീടിന്റെ വിൽപ്പന തിരിച്ചെത്തിയെന്നാണ് ഈ മാന്ദ്യം അർത്ഥമാക്കുന്നത്, വിൽപ്പന വിലയും കഴിഞ്ഞ രണ്ട് വർഷമായി റെക്കോർഡ് ഉയർന്നതിന് ശേഷമാണ് ഈ മാന്ദ്യത്തിലേക്ക് മാറിയിരിക്കുന്നത്. പാൻഡെമിക്കിന്റെ തുടക്കത്തിൽ വെട്ടിക്കുറച്ച വായ്പാ നിരക്കുകൾ ഉയരാൻ തുടങ്ങിയതും മോർട്ട്ഗേജുകൾ കൂടുതൽ ചെലവേറിയതാക്കുകയും ചെയ്തതാണ് ഭവന വിപണിയിലെ മാന്ദ്യത്തിന് കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ മാസം മൾട്ടിപ്പിൾ ലിസ്റ്റിംഗ് സേവനത്തിൽ വിറ്റ വീടിന്റെ ശരാശരി വില 711,000 ഡോളറായി കുറഞ്ഞതും ഇത് 2022 ഫെബ്രുവരിയിൽ നിശ്ചയിച്ചിട്ടുള്ള എക്കാലത്തെയും ഉയർന്ന നിരക്കായ 816,720 ഡോളറിൽ നിന്ന് 13 ശതമാനത്തിലധികം കുറഞ്ഞെന്നുമാണ് ക്രീ യുടെ ചീഫ് ഇക്കണോമിസ്റ്റ് ഷോൺ കാത്ത്കാർട്ട് അഭിപ്രായപ്പെടുന്നത്‌.

ടൊറന്റോ, വാൻകൂവർ തുടങ്ങിയ വലിയ വിലയേറിയ വിപണികളിലെ വിൽപന എളുപ്പത്തിൽ വ്യതിചലിക്കുന്നതിനാൽ ശരാശരി വിലയുടെ കണക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഷോൺ കാത്ത്കാർട്ട് അഭിപ്രായപ്പെട്ടു. തുടർച്ചയായി മൂന്ന് പ്രതിമാസ ഇടിവ് ഉണ്ടായിട്ടും ഒരു വർഷം മുമ്പുള്ളതിനേക്കാൾ 3.4 ശതമാനം കൂടുതലാണ് ഇപ്പോഴും ശരാശരി വിലയെന്നാണ് ഷോൺ കാത്ത്കാർട്ട് പറഞ്ഞു.

ടൊറന്റോയും വാൻകൂവറും അക്കങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ, മെയ് മാസത്തിൽ വിറ്റ ഒരു കനേഡിയൻ വീടിന്റെ ശരാശരി വില 588,500 ഡോളർ ആയിരുന്നു. ദേശീയ സംഖ്യ കുറയുന്ന ഏറ്റവും വലിയ ഘടകം ഒന്റാറിയോയാണ്, അവിടെ മിക്ക വിപണികളിലും ഗണ്യമായ വിലയിടിവ് കാണുന്നുവെന്ന് ടിഡി ബാങ്കിലെ സാമ്പത്തിക വിദഗ്ധനായ ഋഷി സോന്ധി പറഞ്ഞു. ഒന്റാറിയോയിലും ബ്രിട്ടീഷ് കൊളംബിയയിലും ആനുപാതികമായി വിൽപ്പനയും വിലയും കുറഞ്ഞു. കൂടാതെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ കോണ്ടോ വീട് വിൽപ്പനയിൽ 35% കുറവുണ്ടായി.

About The Author

error: Content is protected !!