April 11, 2025

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ചുട്ടുപൊള്ളി കാനഡ: മരണ സംഖ്യ 750 കടന്നു

ഒട്ടാവ: കാനഡയിൽ ഉഷ്ണതരംഗത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 750 ത്തിലധികം പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ ഒരാഴ്ച്ചയ്ക്കിടെയുള്ള മരണ നിരക്കാണിത്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

വായുസഞ്ചാരം കുറഞ്ഞ വീടുകളിൽ തനിയെ താമസിക്കുന്ന വയോധികരാണു മരിച്ചവരിലേറെയും. കാനഡയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ലിറ്റനിൽ (49.6) നിന്ന് കഴിഞ്ഞയാഴ്ച തന്നെ താമസക്കാരിലേറെയും ഒഴിഞ്ഞുപോയി. യുഎസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയും കൊടുംചൂടിന്റെ പിടിയിലാണ്.

About The Author

error: Content is protected !!