November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലെ ഹോട്ടലിൽ നിന്ന് സർ വിൻസ്റ്റൺ ചർച്ചിലിന്റെ ഛായാചിത്രം മോഷ്ടിക്കപ്പെട്ടു, അന്വേഷണം ആരംഭിച്ച് പോലീസ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിലെ ഹോട്ടലിൽ നിന്നും പ്രശസ്‌തമായ സർ വിൻസ്റ്റൺ ചർച്ചിലിന്റെ ഛായാചിത്രം മോഷ്ടിച്ച് പകരം വ്യാജ ചിത്രം വെച്ചതിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കവർച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

കാനഡയിലെ ചാറ്റോ ലോറിയർ ഹോട്ടലിലെ ജീവനക്കാരൻ യൂസഫ് കർഷ് പകർത്തിയ മുറിയിലെ മറ്റ് അഞ്ച് ഛായാചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോട്ടോയിലെ ഫ്രെയിമിലെ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യൂസഫ് കർഷിന്റെ എസ്റ്റേറ്റിന്റെ മേൽനോട്ടം വഹിക്കുന്ന ജെറി ഫീൽഡറെ, ഹോട്ടലിൽ തൂക്കിയിരുന്ന ഛായാചിത്രത്തിലെ ഒപ്പ് വിശകലനം ചെയ്യാൻ ഹോട്ടൽ അധികൃതർ ബന്ധപ്പെട്ടു. മോഷണം ജെറി ഫീൽഡറും ഹോട്ടൽ അധികൃതരും സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒട്ടാവ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മോഷണം വളരെ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതാണെന്ന് പോലീസ് അറിയിച്ചു.

ഈ നികൃഷ്ടമായ നടപടിയിൽ തങ്ങൾ അതീവ ദുഃഖിതരാണെന്ന് ഫെയർമോണ്ട് ഹോട്ടൽ പ്രസ്താവനയിൽ അറിയിച്ചു. സർ വിൻസ്റ്റൺ ചർച്ചിൽ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, ആൽബർട്ട് ഐൻസ്റ്റീൻ, ഏണസ്റ്റ് ഹെമിംഗ്‌വേ, എലിസബത്ത് രാജ്ഞി എന്നീ അഞ്ചുപേരുടെ ഛായാചിത്രങ്ങളാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. 24 വർഷമായി ഹോട്ടലിൽ ഉള്ള ചർച്ചിലിന്റെ പ്രിന്റ് എപ്പോഴാണ് കാണാതായതെന്ന് വ്യക്തമല്ല. 1941-ൽ കനേഡിയൻ പാർലമെന്റിൽ ചർച്ചിൽ നടത്തിയ പ്രസംഗത്തിന് ശേഷം പോർട്രെയ്റ്റിസ്റ്റ് യൂസഫ് കർഷ് എടുത്തതാണ് “ഗർജ്ജിക്കുന്ന സിംഹം” എന്ന് അറിയപ്പെടുന്ന ഛായാചിത്രം.

About The Author

error: Content is protected !!