November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; നോയിഡയിൽ 4 പേരെ അറസ്റ്റ് ചെയ്തു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലേക്ക് വ്യാജ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് നോയിഡയിൽ നിന്ന് നാല് പേരെ ചണ്ഡീഗഡ് പോലീസ് അറസ്റ്റ് ചെയ്തു. രാം ദർബാർ സ്വദേശിയായ യുവതിയെ കബളിപ്പിച്ച് പ്രതികൾ 90,610 രൂപ തട്ടിയെടുത്തിരുന്നു.

നോയിഡയിലെ സെക്ടർ 63ലെ ഹൈടെക് കോൾ സെന്റർ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്നും പ്രമുഖ കമ്പനികളിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഇന്ത്യയിലെമ്പാടുമുള്ള ആളുകളെ കബളിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് രണ്ട് ലാപ്‌ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ, നാല് എടിഎം കാർഡുകൾ, 13 പോർട്ടബിൾ ലാൻഡ്‌ലൈൻ ഫോണുകൾ എന്നിവ പോലീസ് കണ്ടെടുത്തു.

ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ബഹ്‌റാംബാദ് ഗ്രാമത്തിൽ നിന്നുള്ള അലോക് കുമാർ (33) മീററ്റ് സ്വദേശിയായ പങ്കജ് (24), അരുൺ ത്യാഗി (25) ഡൽഹിയിലെ ഷഹ്ദാരയിൽ നിന്നുള്ള മൃണാൾ ശർമ്മ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നൗക്രി ഡോട്ട് കോമിൽ ബയോഡാറ്റ അപ്‌ലോഡ് ചെയ്ത രാം ദർബാർ സ്വദേശിയായ ഒരു സ്ത്രീയെയാണ് ഇവർ കബളിപ്പിച്ചത്. നൗക്രി ഡോട്ട് കോമിലെ ജീവനക്കാരാണെന്നും യുവതിയെ വിളിച്ച് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഗഡുക്കളായി 90,610 രൂപ വാങ്ങുകയായിരുന്നു.

ഷൈൻ ഡോട്ട് കോം, നൗക്രി ഡോട്ട് കോം, മോൺസ്റ്റർ ഡോട്ട് കോം തുടങ്ങിയ ഓപ്പൺ സോഴ്‌സ് വെബ്‌സൈറ്റുകളിൽ വ്യാജ ഐഡികൾ ഉപയോഗിച്ചാണ് പ്രതികൾ ബയോഡാറ്റ കണ്ടെത്തുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഇരയെ സമീപിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടുകയും വിളിക്കാൻ ഉപയോഗിക്കുന്ന സിം കാർഡുകൾ അവരുടെ പേരിൽ എടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചന), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

About The Author

error: Content is protected !!