November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വിദേശികൾക്ക് വീട് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തി കാനഡ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

രാജ്യത്ത് പുതുതായി വരുന്നവരുൾപ്പെടെ കനേഡിയൻ ഇതര രാജ്യക്കാർക്കുള്ള വീട് വാങ്ങുന്നതിനുള്ള നിയമത്തിൽ ചില നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന ഭേദഗതികൾ വരുത്തിയതായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. വിദേശികള്‍ക്ക് രാജ്യത്ത് വീട് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. നിയമം നടപ്പിലാക്കിയതിന് പിന്നാലെ കാനഡ മോർട്ട്‌ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ(CMHC) ചില പ്രത്യേക സാഹചര്യങ്ങളിൽ കനേഡിയൻ ഇതര രാജ്യക്കാർക്ക് റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങാൻ അനുവദിക്കുന്ന നിയമനിർമ്മാണത്തിൽ നിരവധി ഇളവുകൾ വരുത്തിയിട്ടുണ്ട്.

പുതിയ ഭേദഗതി പ്രകാരം വർക്ക് പെർമിറ്റ് ഉള്ളവർക്കും കാനഡയിൽ ജോലി ചെയ്യാൻ അധികാരമുള്ളവർക്കും രാജ്യത്ത് ജോലി ചെയ്യുമ്പോൾ താമസിക്കാൻ ഒരു വീട് വാങ്ങാം. വർക്ക് പെർമിറ്റ് ഉടമകൾക്ക് വാങ്ങുന്ന സമയത്ത് വർക്ക് പെർമിറ്റിൽ 183 ദിവസമോ അതിൽ കൂടുതലോ സാധുത ഉണ്ടായിരിക്കണം, കൂടാതെ ഒന്നിൽ കൂടുതൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

“കനേഡിയൻ നഗരങ്ങളിലെ ഭവന വിതരണത്തിലേക്ക് കൂട്ടിച്ചേർത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വീടുകൾ പണിയാനും വീട്ടുടമസ്ഥതയിലൂടെയും ബിസിനസുകളിലൂടെയും കാനഡയിൽ വേരുറപ്പിക്കാൻ ഈ ഭേദഗതികൾ പുതുമുഖങ്ങളെ അനുവദിക്കും,” കാനഡ മോർട്ട്‌ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.

About The Author

error: Content is protected !!