November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

സിറിയയിൽ ഐഎസ് സ്നൈപ്പറായി പോരാടിയ കാൽഗറി ഭീകരന് 12 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

സിറിയയിൽ ഐഎസ് സ്‌നൈപ്പറായി പരിശീലനം നേടിയ കാൽഗറി പൗരന് 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള തീവ്രവാദ കുറ്റങ്ങൾക്ക് ആണ് 36 കാരനായ ഹുസൈൻ സോബെ ബോർഹോട്ടക്ക് ശിക്ഷ വിധിച്ചത്.

2013 മെയ് 9 നും 2014 ജൂൺ 7 നും ഇടയിൽ തീവ്രവാദ ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ പങ്കെടുത്തതിനും സിറിയയിലായിരിക്കുമ്പോൾ ഒരു തീവ്രവാദ ഗ്രൂപ്പിന് വേണ്ടി ആളുകളെ തട്ടിക്കൊണ്ടുപോയതിനും ബോർഹോട്ട് കുറ്റസമ്മതം നടത്തിയിരുന്നു.

തീവ്രവാദ കുറ്റത്തിന് ബോർഹോട്ടിന് എട്ട് വർഷവും തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റത്തിന് നാല് വർഷവും ശിക്ഷയായി വിധിച്ചു.
ആജീവനാന്ത ആയുധ നിരോധനത്തിനും കോർട്ട് ഓഫ് ക്വീൻസ് ബെഞ്ച് ജസ്റ്റിസ് ഡേവിഡ് ലാബ്രൻസ് ഉത്തരവിട്ടിട്ടുണ്ട്, കൂടാതെ പരോളിന് അപേക്ഷിക്കുന്നതിന് മുമ്പ് ബോർഹോട്ട് ശിക്ഷയുടെ പകുതിയും അനുഭവിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

അഞ്ച് മുതൽ 13 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളാണ് ബോർഹോട്ടിനുള്ളത്. 2013 മെയ് 9 ന് ബോർഹോട്ട് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് തുർക്കിയിലേക്ക് വിമാനം കയറി. തുർക്കി അതിർത്തി കടന്ന് ഐഎസിനൊപ്പം പരിശീലനം ആരംഭിച്ചു. എന്നാൽ 2014-ൽ ബോർഹോട്ട് കാനഡയിലേക്ക് മടങ്ങുകയും ചെയ്തു. എഫ്ബിഐ, യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് എന്നിവയുമായി ചേർന്നാണ് ആർസിഎംപി അന്വേഷണം നടത്തിയത്.

2020 ജൂലൈയിൽ ബോർഹോട്ടിനെ അറസ്റ്റ് ചെയ്തു കുറ്റം ചുമത്തുകയും ചെയ്തു. കണങ്കാലിൽ മോണിറ്ററിംഗ് സംവിധാനം ധരിക്കണമെന്നതുൾപ്പെടെ നിരവധി കർശന ഉപാധികളോടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. 2020 സെപ്റ്റംബറിൽ, ബോർഹോട്ടിന്റെ ബന്ധുവായ ജമാൽ ബോർഹോട്ടിനെതിരെയും നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

About The Author

error: Content is protected !!