November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മിസ്സിസാഗയിലെയും ബ്രാംപ്ടണിലെയും ഡ്രൈവർമാരെയും താമസക്കാരെയും ലക്ഷ്യമിട്ട് പാർക്കിംഗ് ടിക്കറ്റ് തട്ടിപ്പ്; മുന്നറിയിപ്പ് നൽകി പോലീസ്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

മിസ്സിസാഗ, ബ്രാംപ്ടൺ, മറ്റ് ഒന്റാറിയോ നഗരങ്ങളിലെ ഡ്രൈവർമാരെയും താമസക്കാരെയും ലക്ഷ്യമിട്ട് പാർക്കിംഗ് ടിക്കറ്റ് തട്ടിപ്പ് നടക്കുന്നതായി കനേഡിയൻ ആന്റി ഫ്രോഡ് സെന്റർ (CAFC) അറിയിച്ചു. പാർക്കിംഗുമായി ബന്ധപ്പെട്ട പുതിയ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സിഎഎഫ്സി നിർദ്ദേശത്തിൽ പറയുന്നു.

സ്വീകർത്താവിന് ലഭിക്കുന്ന ടെക്സ്റ്റ് മെസ്സേജിൽ നിങ്ങൾക്ക് ഒരു പാർക്കിംഗ് ടിക്കറ്റ് ഉണ്ടെന്ന് അറിയിപ്പ് നൽകുകയും അത് ഒരു നിശ്ചിത തീയതിക്കകം തീർപ്പാക്കേണ്ടതുണ്ടെന്ന് മെസ്സേജിൽ സൂചിപ്പിക്കുകയും ചെയുന്നു. എന്നാൽ ടെക്‌സ്‌റ്റിൽ ഒരു വ്യാജ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് ഉൾപ്പെടുന്നു. ഈ ലിങ്കിൽ ക്ലിക്കുചെയ്യുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കാം എന്ന് സിഎഎഫ്സി മുന്നറിയിപ്പ് നൽകുന്നു.

ടെക്‌സ്‌റ്റ് മെസേജ് വഴി ഒരിക്കലും പാർക്കിംഗ് ലംഘനങ്ങൾ അയക്കില്ലെന്ന് ഡ്രൈവർമാരെ ഓർമ്മിപ്പിക്കുന്നു. കൂടാതെ തട്ടിപ്പ് മിസ്സിസാഗയെയും ബ്രാംപ്‌ടണിനെയും ലക്ഷ്യം വാക്കുന്നതായും പീൽ റീജിയണൽ പോലീസ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. “ജഗരൂകരാവുക! ഫിഷിംഗ് തട്ടിപ്പുകൾ പലപ്പോഴും ടെക്‌സ്‌റ്റ് വഴിയാണ് ലഭിക്കുന്നത്, അതിനാൽ എന്തെങ്കിലും വിവരം നൽകുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക, ”പോലീസ് അറിയിപ്പിൽ പറയുന്നു.

ഒരു സ്‌കാം ടെക്‌സ്‌റ്റ് ലഭിക്കുന്ന ആർക്കും ലിങ്കുകളൊന്നും ക്ലിക്കുചെയ്യാതെ തന്നെ അത് ഇല്ലാതാക്കാൻ നിർദ്ദേശിക്കുന്നു. സ്ഥിതീകരിക്കാത്ത ആളുകളുമായോ ഗ്രൂപ്പുകളുമായോ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും അതിൽ നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, സോഷ്യൽ ഇൻഷുറൻസ് നമ്പർ, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തരുതെന്നും സിഎഎഫ്സി താമസക്കാരെ ഉപദേശിക്കുന്നു.

About The Author

error: Content is protected !!