November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

സിഖ് വംശജരുടെ പ്രതിഷേധം കനത്തു : ടൊറന്റോയിൽ ‘ക്ലീൻ ഷേവ് മാസ്‌കിംഗ്’ നയം തിരുത്തി നഗരസഭ അധികൃതർ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ടൊറന്റോയിലെ ഷെൽട്ടറുകളിലും കോൺഗ്രഗേറ്റ് ക്രമീകരണങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ‘ക്ലീൻ ഷേവ് മാസ്‌കിംഗ് നയം’ പരിഷ്‌ക്കരിച്ച് ടൊറന്റോ നഗരസഭ അധികൃതർ. താടി വടിക്കാൻ വിസമ്മതിച്ചതിന് നൂറിലധികം സിഖ് സെക്യൂരിറ്റി ഗാർഡുകൾക്ക് ജോലി നഷ്ടമാകുകയും തുടർന്നുണ്ടായ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് നയം പരിഷ്കരിക്കാൻ നഗരസഭ തീരുമാനിച്ചത്.

N95 റെസ്പിറേറ്ററി മാസ്‌കുകൾ ശരിയായി ധരിക്കുന്നതിന് ജീവനക്കാർ ക്ലീൻ ഷേവ് ചെയ്യണമെന്ന നയം പാലിക്കാത്തതിനാൽ ഏകദേശം നൂറോളം സിഖ് സെക്യൂരിറ്റി ഗാർഡുകളെ പിരിച്ചുവിടുകയോ, സ്ഥലം മാറ്റുകയോ, അല്ലെങ്കിൽ ഷിഫ്റ്റുകൾ റദ്ദാക്കുകയോ ചെയ്തിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഡബ്ല്യുഎസ്ഒ യുടെ നേതൃത്വത്തിൽ ടോറോന്റോയിൽ നടന്നത്.

നഗരസഭ നയം പരിഷ്കരിച്ചതിനാൽ സെക്യൂരിറ്റി ഗാർഡുകൾക്ക് അവരുടെ ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്നും സിറ്റി സെക്യൂരിറ്റി കരാറുകാരുമായി ഇത് സാധ്യമാക്കുമെന്നും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മാത്രം എൻ 95 മാസ്‌ക്കുകൾ ഉപയോഗിച്ചാൽ മതിയെന്നും പുതിയ ഉത്തരവിൽ പറയുന്നു. ടൊറന്റോയിൽ ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് ‘ക്ലീൻ-ഷേവ് പോളിസി’ നടപ്പാക്കിയത്. കാനഡയിലെ ഒട്ടാവ ആസ്ഥാനമായുള്ള വേൾഡ് സിഖ് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്ഒ) പുതിയ നയത്തെ സ്വാഗതം ചെയ്തു.

കോവിഡ് ഉണ്ടെന്ന് സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ ക്ലയന്റുകളുമായി സമ്പർക്കം പുലർത്തിയ ഹോംലെസ്സ് സേവന ക്രമീകരണങ്ങളിലെ തൊഴിലാളികൾക്കായിരുന്നു മുമ്പ് ഈ നയം ബാധകമായിരുന്നുള്ളൂ.

About The Author

error: Content is protected !!