ക്യൂബെക്കിന്റെ വാക്സിനേഷൻ പാസ്‌പോർട്ടിനെതിരെ ആയിരക്കണക്കിനാളുകൾ ശനിയാഴ്ച മോൺട്രിയൽ നഗരത്തിൽ തടിച്ചുകൂടി പ്രധിഷേധം നടത്തി.
വർദ്ധിച്ചുവരുന്ന കോവിഡ് -19 സാഹചര്യങ്ങളെയും, നാലാമത്തെ തരംഗത്തെയും പ്രതിരോധിക്കുന്നതിനായി സെപ്റ്റംബർ 1 മുതൽ വാക്സിനേഷൻ പാസ്‌പോർട്ട് സംവിധാനം നടപ്പാക്കുമെന്ന് ക്യൂബെക്ക് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡുബെ ഈ ആഴ്ച ആദ്യം സ്ഥിരീകരിച്ചു. ഇതിനെതിരെയാണ് പ്രധിഷേധപ്രകടനങ്ങൾ നടത്തിയത്.
വാക്സിനേഷൻ പാസ്‌പോർട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, എന്നാൽ പൂർണമായി വാക്സിനേഷൻ ലഭിച്ചവർക്ക് ഉത്സവങ്ങൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ശാരീരിക പരിശീലന സൗകര്യങ്ങൾ എന്നിവയിലേക്ക് പ്രവേശനം അനുവദിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കികൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകളുണ്ട്.
ചില ഓൺലൈൻ ഫേസ്ബുക് ഗ്രൂപ്പുകളാണ് ശനിയാഴ്ചത്തെ പ്രതിഷേധത്തിന് പിന്നിലുള്ളതെന്ന് വിവിധ ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു