അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് ടാക്സിയിൽ സഞ്ചരിച്ചപ്പോഴാണ് നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് സ്ഥിരീകരിക്കുന്ന ഇമെയിൽ ഡോക്യുമെന്റ് കാണിക്കാൻ സാധിക്കാത്തതിന്റെ പേരിൽ നാലരലക്ഷം രൂപ പിഴയായി നൽകേണ്ടി വന്നത്.
ടൊറന്റോ പ്രദേശത്ത് താമസിക്കുന്ന നിർമാണ വ്യവസായത്തിൽ ജോലി ചെയ്യുന്ന കാദും എന്ന വ്യക്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ യുഎസിലേക്ക് പോയ കാധും, ഒടുവിൽ തന്റെ ഇമെയിൽ അക്കൗണ്ട് പൂട്ടിപ്പോയെന്നും തന്റെ ഐഡന്റിറ്റി പരിശോധിക്കാൻ ഒരു കമ്പ്യൂട്ടർ ആക്‌സസ് ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു ഏന്നാൽ ഇതു പരിഗണിക്കാതെ പിഴ അടപ്പിക്കുകയായിരുന്നു.
“കമ്പ്യൂട്ടർ സെന്ററിൽ പോകാൻ അവർ എനിക്ക് രണ്ട്, മൂന്ന് മിനിറ്റ് സമയം നൽകിയിരുന്നുവെങ്കിൽ, എനിക്ക് ഈ പ്രശ്നം ഉണ്ടാകില്ല, ഞാൻ സാങ്കേതികവിദ്യയെക്കുറിച്ച് എല്ലാം അറിയാവുന്ന ഒരു ചെറുപ്പക്കാരനല്ല, ഇതൊന്നും പരിഗണിക്കാൻ പോലീസ് തയാറായില്ല എന്ന് കാദും പറഞ്ഞു.”
തനിക്ക് മറ്റ് മാർഗ്ഗങ്ങളില്ലെന്ന് തോന്നിയതിനാൽ, 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും താൻ സ്വീകരിച്ചുവെന്ന് കാദം പറഞ്ഞു, സർക്കാരിന്റെ അറവ്‌കാൻ ആപ്പ് വഴി താൻ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും , തന്റെ ഫോണിൽ ഇപ്പോഴും ആക്‌സസ് ചെയ്യാൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്നും കാദു പറഞ്ഞു. (യാത്രക്കാർ അവരുടെ വാക്സിൻ രേഖകൾ ആപ്പ് വഴി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്, പക്ഷേ കോവിഡ് ടെസ്റ്റ് ഫലങ്ങളല്ല.)
യുഎസുമായി കാനഡയുടെ അതിർത്തി വീണ്ടും തുറക്കുകയും യാത്രക്കാർ വാക്സിനേഷന്റെ തെളിവ് നൽകുകയും നാവിഗേറ്റ് ചെയ്യേണ്ടതും കൂടാതെ 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് കോവിഡ് -19 ടെസ്റ്റും കാണിക്കേണ്ടതുണ്ട് പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി കേസുകളിൽ ഒന്നാണ് കാദുവിന്റെ കേസ്. 14 ദിവസം ക്വാറന്റൈൻ ആണോ എന്ന്പരിശോധിക്കാൻ കനേഡിയൻ സർക്കാരിൽ നിന്ന് ഡസൻ കണക്കിന് കോളുകളും ഇമെയിലുകളും ലഭിച്ചിട്ടുണ്ടെന്നാണ് പലരും അഭിപ്രായ പെടുന്നത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു