ന്യൂഡൽഹി : ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യാം. പാസ്പോർട്ട് ഉപയോഗിച്ചാണ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ടത്. വിദേശികൾക്ക് വാക്സിനായി കൊവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രജിസ്ട്രേഷനിലൂടെയാകും വാക്സിനായിയുള്ള സ്ലോട്ടുകൾ ലഭിക്കുക. വിദേശികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനം രാജ്യത്ത് ഇതാദ്യമായാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിരവധി വിദേശികൾ താമസിക്കുന്നുണ്ട്. ഇവയിൽ പല നഗരങ്ങളിലും ഉയർന്ന ജനസാന്ദ്രതയുള്ളത് കൊണ്ട് തന്നെ കൊറോണ പെട്ടെന്ന് പടരാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് വിദേശികൾക്കും ഇന്ത്യയിൽ നിന്ന് തന്നെ വാക്സിൻ നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
More Stories
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു