ആൽബെർട്ടയിൽ കോവിഡ് – 19 കേസുകൾ വർദ്ധിക്കുന്നു ഇത് മൂന്നാം തരംഗത്തെ അപേക്ഷിച്ച് വേഗത്തിൽ പടരുന്നുവെന്ന് റിപ്പോർട്ടുകൾ. പാൻഡെമിക്കിന്റെ മൂന്നാമത്തെ തരംഗത്തിൽ, ഓരോ ദിവസവും 1,500 ഓളം പുതിയ കേസുകൾ ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ആർ-മൂല്യം 1.15 ആയിരുന്നു.
കേസ് നമ്പറുകളും പോസിറ്റിവിറ്റി നിരക്കുകളും നിലവിൽ കുറവാണ്, പക്ഷേ വർദ്ധിക്കുന്നത് കൂടുതലും ഡെൽറ്റ വേരിയന്റാണ്. ചൊവ്വാഴ്ച ആൽബർട്ടയിൽ 1,173 കേസുകളുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.54 ശതമാനമാണ്.
“ഇവയെല്ലാം നാലാമത്തെ തരംഗത്തിലേക്കുള്ള സൂചനകളാണ്,” ആൽബെർട്ടയിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസറും ആൽബർട്ട സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് പ്രൊഫസറുമായ ഡോ. ജെയിംസ് ടാൽബോട്ട് പറഞ്ഞു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ