കൊറോണ വൈറസിന്റെ ഉറവിടം തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ഘട്ട അന്വേഷണത്തിന് ചൈന അനുമതി നിഷേധിച്ചു. ചൈനയിലെ ഒരു ലബോറട്ടറിയില് നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്നത് നിലനില്ക്കെയാണ് അന്വേഷണത്തിനുള്ള നീക്കം ചൈന തടഞ്ഞത്.
കൊറോണ വൈറസിന്റെ ആദ്യവ്യാപനവും രണ്ടാം തരംഗവും തമ്മിൽ ബന്ധമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയിൽ പറയുന്നത്. ഇതിനെതിരെയാണ് ചൈന രംഗത്ത് വന്നിരിക്കുന്നത്. വുഹാനിലെ മാര്ക്കറ്റുകളും ലബോറട്ടറികളും കേന്ദ്രീകരിച്ചു നടത്താനിരുന്ന പഠനം രാഷട്രീയ പ്രേരിതമാണെന്ന് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ മന്ത്രി ചെങ് യീസിന് മാധ്യമങ്ങളോടു പറഞ്ഞു.
ലാബുകളിൽ പാലിക്കേണ്ട സുരക്ഷയിൽ ചൈന ജാഗ്രതകാണിച്ചിട്ടില്ല. കൊറോണ വൈറസ് ബാധ ലാബിൽ നിന്നുവന്നതാണെന്നതിൽ സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ലോകാരോഗ്യസംഘടന കഴിഞ്ഞ ജനുവരിയിൽ പറഞ്ഞിരുന്നു. ഇത് ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയാണ് ലോകാരോഗ്യസംഘടന പരോക്ഷമായി നടത്തിയത്. വിദേശ രാജ്യങ്ങളുടെ രാഷ്ട്രീയ താൽപ്പര്യമാണിതെന്ന വാദത്തിൽ ചൈന ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
കാനഡയിൽ XBB.1.5 ഒമിക്രോൺ സബ് വേരിയന്റ് കേസുകൾ കുതിച്ചുയരുന്നു; ജാഗ്രതയോടെ ആരോഗ്യമന്ത്രാലയം