November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ആൽബെർട്ടയ്ക്ക് സഹായ വാഗ്ദാനവുമായി ഫെഡറൽ സർക്കാർ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാട്ടുതീ പടരുന്ന പടരുന്ന സാഹചര്യത്തിൽ ആൽബെർട്ടയ്ക്ക് സഹായ വാഗ്ദാനവുമായി ഫെഡറൽ സർക്കാർ. തീ നിയന്ത്രണ വിധേയമാകുന്നത് വരെ പ്രവിശ്യയുടെ എല്ലാ ആവശ്യങ്ങൾക്കും സർക്കാരിന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. തിങ്കളാഴ്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഫോണിൽ സംസാരിക്കുകയും ഫെഡറൽ ഗവൺമെന്റിൽ നിന്ന് സൈനിക പിന്തുണ ഉൾപ്പെടെ അധിക സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ദുരിതബാധിതരെ സഹായിക്കാൻ കാനഡ റെഡ് ക്രോസുമായി ചേർന്ന് ഫണ്ട് ഉൾപ്പെടെയുള്ള സഹായം ട്രൂഡോ വാഗ്ദാനം ചെയ്തു. ആവശ്യമെങ്കിൽ സഹായിക്കാൻ സൈന്യത്തെ അയക്കുമെന്ന് പ്രധാനമന്ത്രി ട്രൂഡോ അറിയിച്ചതായി പ്രീമിയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാട്ടുതീ പടരുന്ന സാഹചര്യത്തിൽ പ്രവിശ്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്. കാട്ടുതീയെ തുടർന്ന് ഏഴ് ദിവസത്തിൽ കൂടുതൽ വീട് വിട്ട് നിൽക്കേണ്ടി വരുന്ന ആളുകൾക്ക് ഇ-ട്രാൻസ്‌ഫർ വഴി ചൊവ്വാഴ്ച മുതൽ പണം ലഭ്യമാകുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു. മുതിർന്നവർക്ക് 1250 ഡോളറും അവരുടെ ആശ്രിതരായ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 500 ഡോളറും ധനസഹായം ലഭിക്കും. അർഹരായവർക്ക് ധനസഹായത്തിനായി ഫോൺ വഴിയോ, Alberta.ca അക്കൗണ്ട് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം.

തിങ്കളാഴ്ച ഉച്ചവരെ ആൽബർട്ടയിലുടനീളം 94 കാട്ടുതീ പടർന്നിരുന്നു, ഇതിൽ 27 എണ്ണം നിയന്ത്രണാതീതമായി. ഈ വർഷം ഇതുവരെ കാട്ടുതീ മൂലം ഏകദേശം 400,000 ഹെക്ടറർ ഭൂമി കത്തി നശിച്ചു. ഇതുവരെ 29,000 ലധികം ജനങ്ങളെ അവരുടെ കമ്മ്യൂണിറ്റികളിൽ നിന്ന് ഒഴിപ്പിച്ചതായി കമ്മ്യൂണിറ്റിയുടെ എമർജൻസി മാനേജ്‌മെന്റ് കമ്മ്യൂണിക്കേഷൻസ് കോ-ഓർഡിനേറ്റർ ഡാരിയൽ സോവൻ പറഞ്ഞു.

About The Author

error: Content is protected !!