https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തിന്റേത് ഉൾപ്പടെ എട്ട് പേരുടെ മൃതദേഹങ്ങൾ കാനഡ-യുഎസ് അതിർത്തിക്കടുത്തുള്ള ചതുപ്പിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സെന്റ് ലോറൻസ് നദിയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
അക്‌വെസാസ്‌നെ മൊഹാക്ക് കമ്മ്യൂണിറ്റിയിൽ നിന്ന് കാണാതായ ഒരാളുടെ മറിഞ്ഞ ബോട്ടിന് സമീപമാണ് അവരുടെ മൃതദേഹം വ്യാഴാഴ്ച വൈകി കണ്ടെത്തിയതെന്ന് പ്രാദേശിക ഡെപ്യൂട്ടി പോലീസ് മേധാവി ലീ-ആൻ ഒബ്രിയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ട് കുടുംബങ്ങളിൽ നിന്നുളള എട്ട് പേരുടെ മൃതദേഹമാണ് കെണ്ടത്തിയത്. ഇതിൽ ഒരു കുടുംബം റൊമേനിയൻ വംശജരാണ്. മറ്റുളളവർ ഇന്ത്യയിൽ നിന്നുളളവരാണെന്നാണ് സംശയം.
ആറ് മുതിർന്നവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ പ്രായം മൂന്ന് വയസിൽ താഴെ മാത്രമാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് വ്യോമസേന നടത്തിയ തിരച്ചിലിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടത്തിനും ടോക്സിക്കോളജി പരിശോധനാ ഫലത്തിനും കാത്തിരിക്കുകയാണ് അധികൃതർ.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു