https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
മോർട്ട്ഗേജിന് യോഗ്യത നേടുന്നതിന് രേഖകൾ വ്യാജമായി നിർമിച്ച രണ്ട് മുൻ സസ്‌കാറ്റൂൺ റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇടപാടുകാർക്ക് മോർട്ട്ഗേജ് അനുവദിക്കുന്നതിന് റിയൽറ്റർമാർ വ്യാജ പേപ്പർ വർക്കുകൾ ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു. പ്രതികളായ കമനാഷിസ് ദേബിനെതിരെ 17 വഞ്ചനാ കേസുകളും, ദേബാഷിസ് ദേബിനെതിരെ രണ്ട് കേസുകളുമാണ് എപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൂന്ന് വ്യത്യസ്ത സസ്‌കാറ്റൂൺ ബാങ്കുകൾക്ക് അവരുടെ ഇടപാടുകാരുടെ പേരിൽ വ്യാജ രേഖകൾ നൽകിയതായി പോലീസ് പറഞ്ഞു. രേഖകളിൽ എംപ്ലോയെമെൻറ് ലെറ്റേഴ്സ്, പേ സ്റ്റബുകൾ, ടി4 എന്നിവ ഉൾപ്പെടുന്നു.
നിരവധി പണയ അപേക്ഷകൾക്കൊപ്പം വ്യാജ ബാങ്കിംഗ് രേഖകൾ സമർപ്പിച്ചതായി പോലീസിന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് രണ്ട് വർഷം മുമ്പ് അന്വേഷണം ആരംഭിച്ചത്. ഒരു ധനകാര്യ സ്ഥാപനത്തിൽ വ്യാജരേഖകളുള്ള എട്ട് അപേക്ഷകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കുമെന്ന് പോലീസ് പറയുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു