November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടൊറന്റോയിൽ ആൾമാറാട്ടം നടത്തി വീട് വിൽപ്പന; പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

വീട്ടുടമസ്ഥനെന്ന വ്യാജേന ടൊറന്റോയിൽ വീട് വിൽപ്പന നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പോലീസ് അറിയിച്ചു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത് ഇവർ ജനുവരിയിൽ ടൊറന്റോയിലെ ഒരു വസതിയുടെ ഉടമസ്ഥരെന്ന വ്യാജേന ആൾമാറാട്ടം നടത്തി വസ്തു വിൽക്കാൻ ശ്രമിച്ചുവെന്ന് ടിപിഎസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച്, വ്യാഴാഴ്ച പ്രതികൾ യോർക്ക് റീജിയണിലെ ഒരു ബാങ്കിൽ വീട് വിൽപ്പന നടത്തിയ പണം ആക്‌സസ് ചെയ്യാനും പിൻവലിക്കാനും ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി. കൂടുതൽ ഇരകളുണ്ടാകുമെന്ന് ഫിനാൻഷ്യൽ ക്രൈം യൂണിറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നതിനാൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഭവന ഉടമകളെയും വാടകക്കാരെയും ആൾമാറാട്ടം നടത്തുന്ന മോർട്ട്ഗേജ്, ടൈറ്റിൽ തട്ടിപ്പുകാർ ഒന്റാറിയോയിലും ബ്രിട്ടീഷ് കൊളംബിയയിലും കുറഞ്ഞത് 32 പ്രോപ്പർട്ടികളെങ്കിലും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഔദ്യോഗിക മുന്നറിയിപ്പുകളും സൂചിപ്പിക്കുന്നു.

സാധാരണയായി താഴ്ന്നതോ മോർട്ട്ഗേജ് ഇല്ലാത്തതോ ആയ വീടുകൾ കണ്ടെത്തി തിരിച്ചറിഞ്ഞ ശേഷം, തട്ടിപ്പുകാർ അവരുടെ പേരിൽ വ്യാജ ഐഡന്റിഫിക്കേഷൻ സൃഷ്ടിച്ച് തട്ടിപ്പ് നടത്തുകയാണ് ചെയുന്നത്. റിയൽ എസ്റ്റേറ്റ് തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടതിനാൽ വീട് വാങ്ങുന്നവരും വിൽക്കുന്നവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ടിപിഎസ് അറിയിച്ചു.

About The Author

error: Content is protected !!