https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം കാനഡയിൽ രണ്ടാം വാരത്തിലും തീയറ്ററുകളിൽ നിറഞ്ഞാടുകയാണ്. ഫാൻറസിയും ഭക്തിയും നിറഞ്ഞുനിൽക്കുന്ന ചിത്രം വലിയ തോതിൽ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നു. ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
നർമവും ഗാനവുമെല്ലാം കോർത്തിണക്കി നവാഗതനായ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ശബരിമല കയറി അയ്യപ്പനെ കാണുവാനാഗ്രഹിക്കുന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. കുട്ടികളായ കല്ല്യാണിയും പിയുഷും രസകരമായി തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ കടന്നുവരവോടെ ചിത്രം തന്റേതാക്കി മാറ്റുന്നുണ്ട് ഉണ്ണി മുകുന്ദൻ. മികച്ച ട്വിസ്റ്റോട് കൂടിയാണ് ചിത്രം അവസാനിക്കുന്നത്.
മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ, ദേവനന്ദ, ശ്രീപദ് എന്നിവരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയായുടേയും ബാനറിൽ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജാണ് ഈണം പകർന്നിരിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ വിഷ്ണു ശശിശങ്കർ തന്നെയാണ്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ